സി എന്‍ എ-
കൊച്ചി:
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു 'ദൃശ്യം 2' വിന്റെ ടീസര്‍ ന്യൂയര്‍ ദിനത്തില്‍ പുറത്തുവിടുമെന്ന് മോഹന്‍ലാല്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഡബ്ബിങ് സ്റ്റുഡിയോയുടെ മോണിറ്ററില്‍ ഇതുപോലൊരു റീല്‍ കാര്‍ഡ് ഞാന്‍ കണ്ടു. പിന്നീട് നടന്നത്, നിങ്ങള്‍ക്കും എനിക്കും അറിയാവുന്ന ചരിത്രം.
'ദൃശ്യം' ഇന്ന് ഈ ഡിസംബര്‍ 19ന് നിങ്ങളിലേക്കെത്തിയിട്ട് 7 വര്‍ഷം തികയുന്ന ദിവസമാണ്. അടുത്ത ഒരു റീല്‍ കാര്‍ഡ് നിങ്ങളിലേക്കെത്താന്‍ ഇനി കുറച്ചു ദിവസങ്ങള്‍ കൂടി. ജനുവരി 1ന് .. പുതുവത്സര ദിനത്തില്‍ 'ദൃശ്യം 2' വിന്റെ ടീസര്‍ നിങ്ങളിലേക്ക് എത്തും.
കൊറോണ പ്രതിസന്ധിയില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് 'ദൃശ്യം 2' അടുത്തിടെയാണ് പൂര്‍ത്തിയാക്കിയത്. ആദ്യ ഭാഗത്തിലെ താരങ്ങള്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നത്. 2013 ല്‍ റിലീസ് ചെയ്ത ദൃശ്യം മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായിരുന്നു. 75 കോടി കളക്ഷന്‍ നേടി മോഹന്‍ലാലിന്റെ അതുവരെയുള്ള വിജയങ്ങളെയും മലയാളത്തിലെ സകല റെക്കോര്‍ഡുകളെയും പിന്തള്ളിയതായിരുന്നു ദൃശ്യത്തിന്റെ അന്നത്തെ നേട്ടം.
തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് 'ദൃശ്യം' റീമേക്ക് ചെയ്യപ്പെട്ടു. പിന്നീട് സിംഹള, ചൈനീസ് പതിപ്പും പുറത്തുവന്നു.