Editor- MM Kamath
കൊച്ചി:
'തീര്‍ന്നു എന്ന് വിചാരിക്കുന്നിടത്ത് അവന് ഉയര്‍ത്തെഴുന്നേല്‍ക്കും...
ചെയ്തതിനെല്ലാം എണ്ണിയെണ്ണി കണക്ക് പറയേണ്ടി വരും...'
'ഈ..ശോ'
ശരത് രാഘവന്, ജയകൃഷ്ണന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഞ്ജലി ജഗത് സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് 'ഈ.. ശോ' സ്റ്റാര്‍ ഡെയ്സ് യൂട്യൂബ് ചാനലില്‍ റിലീസായി.
എസ്.ജി.എസ്. സിനിമാസിന്റെ ബാനറില്‍ ഷിബു ജി. സുശീലന് ആണ് 'ഈ..ശോ'യുടെ നിര്‍മ്മാണം.
അഞ്ജലി ജഗത് കാസര്‍ഗോഡ്, ചെറുവത്തൂര്‍ സ്വദേശിയാണ്.
പ്രൊഫഷന് ഗ്രാഫിക് ഡിസൈനറായ അഞ്ജലി ജഗത് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ എഴുതാറുണ്ട്. അഞ്ചോളം ഷോര്‍ട്ഫിലിമുകള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്.
ജ്വാലമുഖി തിരക്കഥ സംഭാഷണമെഴുതുന്നു.
വീട്ടമ്മയും തിരുവനന്തപുരം സ്വദേശിയുമായ ജ്വാലാമുഖി എഴുത്തുകാരിയാണ്. രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യമായി തിരക്കഥ എഴുതുന്നത് ഈശോക്ക് വേണ്ടിയാണ്.
സെജോ ജോണ്‍ സംഗീതം പകരുന്നു. ജിതിന് റിയല്‍ മീഡിയ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രണവ് ദേവദാസ്, അസോസിയേറ്റ് ക്യാമറമാന്- ഷൗക്കത്ത്, എഡിറ്റര്‍- ദേവരാജ് മേനോത്ത്, പ്രൊഡക്ഷന്‍ മാനേജര്‍- പ്രവീണ്‍ വാഴവേലി, ലോക്കേഷന്‍ മാനേജര്‍- ഗൗതം രാജേഷ്
കീ ബോര്‍ഡ് പ്രോഗ്രാമര്‍- ജോഷ്വാ വി ജെ, സ്റ്റുഡിയോ- ചലച്ചിത്രം, സൗണ്ട് ഡിസൈന്‍- വിഷ്ണു ചലച്ചിത്രം, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com