CNA
ഒറ്റപ്പാലം:
ഫെഫ്ക കേരള സിനി ഡ്രൈവേഴ്സ് യൂണിയന്റെ എന്റെ വീട് എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടാമത്തെ വീടിന്റെ ഗ്രഹപ്രവേശനം ഫെഫ്ക പ്രസിഡന്റ് സിബി മലയില്‍ നിര്‍വഹിച്ചു.
സ്വന്തമായി വീട് എന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത യൂണിയനിലെ അംഗങ്ങള്‍ക്ക് വീട് എന്ന സ്വപ്നം കൂട്ടായ്മയിലൂടെ വെല്‍ഫെയര്‍ ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി ആവിഷ്കരിച്ച പദ്ധതിയാണ് എന്റെ വീട് പദ്ധതി. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യത്തെ വീട് ഒറ്റപ്പാലം മയിലുംപുറത്തു പൂര്‍ത്തീകരിച്ച് നകിയിരുന്നു.
തിരുവനന്തപുരം വെഞ്ഞാറംമൂടിലാണ് രണ്ടാമത്തെ വീട് പണി പൂര്‍ത്തിയാക്കി നല്‍കിയത്.
യൂണിയന് പ്രസിഡന്റ് റെജി യുഎസ്, ജനറല്‍ സെക്രട്ടറി അനീഷ് ജോസഫ്, ട്രഷറര്‍ സന്തോഷ് കെ കെ ,വൈസ് പ്രസിഡന്റുമാരായ ഹസ്സന് അമീര്‍ ,സജീഷ് കുമാര്‍,ജോ:സെക്രട്ടറിമാരായ തോമസ് സെബാസ്റ്റ്യന്‍, സുജിത്ത് എസ് വി,കമ്മിറ്റി അംഗങ്ങളായ അനി ഗുരുതിപാലാ,ബാബു ഒറ്റപ്പാലം, അരുണ്‍ വല്ലാര്‍പാടം, സുരേഷ് പാലക്കാട് ,രാജേഷ് വി ഡി, ജീവന് പോള്‍, സുരേഷ് കുമാര്‍, സുദീപ് കെ ഉദയ്, വിഷ്ണു യൂണിയന് മുന്‍ പ്രസിഡന്റ് ശശി ടി ജി അംഗങ്ങളായ സാഗിരീഷ് ,മനോജ്, അനി പള്ളിച്ചല്‍, നിഖില്‍, ലിജിന്‍, ഹരിപ്രസാദ്, സന്തോഷ്, ജലീല്‍, അനില്‍ രാജന്, മനേഷ്, അര്‍ഷക്, വിജയകുമാര്‍, സനല്‍കുമാര്‍, ഓഫീസ് മാനേജര്‍ ജിബിന്‍ എന്നിവര്‍ പങ്കെടുത്തു.