CNA
കൊച്ചി:
ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് സംഘടിപ്പിക്കുന്ന നാലാമത് ഫെഫ്ക ഷോര്‍ട്ട് ഫിലിം ഫെസ്റ്റിന്റെ ഔദ്യോഗിക വിളംബരം കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ വെച്ച് പ്രശസ്ത കനേഡിയന്‍ സംവിധായികയും സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് ജേതാവുമായ കെല്ലി ഫൈഫ് മാര്‍ഷല്‍ നിര്‍വ്വഹിച്ചു.
ഹ്രസ്വ ചിത്രങ്ങളുടെ കേരളത്തിലെ ഏറ്റവും വലിയ മത്സരവേദിയായ ഫെഫ്ക ഷോര്‍ട്ട് ഫിലിം ഫെസ്റ്റില്‍ ഈ വര്‍ഷം മുതല്‍ മികച്ച ഷോര്‍ട്ട് ഫിലിമിന് ഒന്നര ലക്ഷം രൂപയും (150000/)
രണ്ടാമത്തെ ചിത്രത്തിന് ഒരുലക്ഷം (100000/) രൂപയും മൂന്നാമത്തെ ചിത്രത്തിന് അമ്പതിനായിരം രൂപയും (50,000/) ശില്പവും പ്രശസ്തി പത്രവുമാണ് അവാര്‍ഡായി നല്‍കുക എന്ന് ഡയറക്ടേഴ്സ് യൂണിയന് ജനറല്‍ സെക്രട്ടറി ജി എസ് വിജയന് പറഞ്ഞു.
മുഖ്യാതിഥിയായ കെല്ലി ഫൈഫ് മാര്‍ഷലിനെ ഡോക്ടര്‍ ബിജു സദസ്സിന് പരിചയപ്പെടുത്തി. ബ്ലാക്ക് ബോഡീസ് എന്ന ഷോര്‍ട്ട് ഫിലിമിലൂടെ രാജ്യാന്തര ചലച്ചിത്ര മേളകളില്‍ ശ്രദ്ധേയയായ കെല്ലി മാര്‍ഷല്‍ തന്റെ ചലച്ചിത്ര അനുഭവങ്ങള്‍ പങ്കുവെച്ചു.
ചലച്ചിത്ര പ്രതിഭകളായ കമല്‍, ടി കെ രാജീവ്കുമാര്‍, ശ്യാമപ്രസാദ്, അഴകപ്പന്‍, കുക്കു പരമേശ്വരന്, ജോഷി മാത്യു, സന്ദീപ് സേനന്, സന്തോഷ് കീഴാറ്റൂര്‍, ശ്രീകുമാര്‍ അരൂക്കുറ്റി, ബാബു പള്ളാശ്ശേരി, അന്‍സിബ, നീന കുറുപ്പ്, സാജു നവോദയ, വി ടി ശ്രീജിത്ത്, ഗിരിശങ്കര്‍, സജിന്‍ ലാല്‍, ഔസേപ്പച്ചന് വാളക്കുഴി, സന്തോഷ് പവിത്രം, ഉണ്ണി ശിവപാല്‍, വേണു ഗോപാല്‍, സിദ്ധാര്‍ഥ്, വേണു ബി നായര്‍, സാജിദ് യാഹിയ, അനൂപ് രവീന്ദ്രന്, എ എസ് ദിനേശ് തുടങ്ങി ഒട്ടേറെ ചലച്ചിത്ര പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഫെഫ്ക വര്‍ക്കിങ്ങ് സെക്രട്ടറി സോഹന്‍ സീനുലാല്‍ സ്വാഗതവും ഡയറക്ടേഴ്സ് യൂണിയന് വൈസ് പ്രസിഡന്റ് വിധു വിന്‍സെന്റ് അധ്യക്ഷതയും വഹിച്ച ചടങ്ങില്‍ ഷോര്‍ട്ട് ഫിലിം കമ്മിറ്റി കണ്‍വീനര്‍ സലാം ബാപ്പു നന്ദി പറഞ്ഞു. ജോയിന്റ് സെക്രട്ടറി ബൈജുരാജ് ചേകവര്‍, നിര്‍വ്വാഹക സമിതി അംഗങ്ങളായ മനോജ് അരവിന്ദാക്ഷന്, വി സി അഭിലാഷ്, ജോജു റാഫേല്‍, ഷിബു പരമേശ്വരന് എന്നിവര്‍ നേതൃത്വം നല്കി.
ഏറ്റവും മികച്ച സംവിധായകന് പതിനായിരം (10000/) രൂപയും, മികച്ച നടന്, നടി, ബാലതാരം, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍, എഡിറ്റര്‍, കലാസംവിധായകന്‍, മ്യുസിക് ഡയറക്ടര്‍, മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റ്, കോസ്റ്റ്യൂം ഡിസൈനര്‍, വി എഫ് എക്സ് ആര്‍ട്ടിസ്റ്റ് ഉള്‍പ്പടെയുള്ള 12 വ്യക്തിഗത വിഭാഗങ്ങള്‍ക്ക് അയ്യായിരം (5000/) രൂപാ വീതവും ശില്പവും പ്രശസ്തി പത്രവുമാണ് അവാര്‍ഡായി നല്‍കുക.
ജനറല്‍ കേറ്റഗറി, കാമ്പസ്, പ്രവാസി , AI ചിത്രങ്ങള്‍, ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് അംഗങ്ങള്‍ക്ക് വേണ്ടിയുള്ള വിഭാഗം എന്നിങ്ങനെ 5 കേറ്റഗറികളില്‍ അവാര്‍ഡുകള്‍ നല്‍കും.
വിശദവിവരങ്ങള്‍ക്ക്- 9074590448, 9544342226.
Online PR - CinemaNewsAgency.Com