CNA
കൊച്ചി:
മലയാള ടെലിവിഷന്‍ രംഗത്തെ ബഹു ഭൂരിപക്ഷം സാങ്കേതിക പ്രവര്‍ത്തകരും അംഗങ്ങളായ ഫെഫ്കയുടെ 21മത് അംഗസംഘടനായ ഫെഫ്ക്ക മലയാളം ഡിജിറ്റല്‍ ടെലിവിഷന്‍ എംപ്ലോയിസ് യൂണിയന് (MDTV) വാര്‍ഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും 2025 ജൂണ്‍ 08 ഞായറാഴ്ച തിരുവനന്തപുരം പാപ്പനംകോട് 'ശ്രീരാഗം' കണ്വെന്ഷന് സെന്ററില്‍ വച്ച് നടന്നു.
യൂണിയന് പ്രസിഡണ്ടായി വയലാര്‍ മാധവന്‍കുട്ടിയേയും ജനറല്‍ സെക്രട്ടറിയായി ശ്രീജിത്ത് പലേരിയേയും തിരഞ്ഞെടുത്തു. ട്രഷറര്‍- പ്രവീണ്‍ പേയാട്, വര്‍ക്കിംഗ് സെക്രട്ടറി- ശങ്കര്‍ലാല്‍, ബൈജു ഗോപാല്‍, ശ്യാം വെമ്പായം, സാബു മുരളീധരന്, ജയചന്ദ്രന് തിരുമേനി എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
പൊതുയോഗം AIFEC, ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. സംവിധായകന് സുരേഷ് ഉണ്ണിത്താന് അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേം കുമാര്‍, സാംസ്കാരിക ക്ഷേമനിധി ചെയര്മാന് മധുപാല്‍, സംവിധായകന് ജി എസ് വിജയന്, സതീഷ് ആര് എച്ച്, ഷിബു ജി സുശീലന്, ബാദുഷ, ബാലചന്ദ്രന് ചുള്ളിക്കാട്, ബി.രാകേഷ്, സന്ധ്യാ രാജേന്ദ്രന്, നടന്മാരായ ഇന്ദ്രന്‍സ്, സുധീര്‍ കരമന തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ മികച്ച നേട്ടങ്ങള്‍ കൊയ്ത മുതിര്‍ന്ന അംഗങ്ങളെയും സംസ്ഥാന പുരസ്ക്കാര ജേതാക്കളെയും, ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്ത ധീര ജവാന് കാശിനാഥിനെയും നിര്‍മ്മാതാവ് പ്രവീണ്‍ ചന്ദ്രനെയും ആദരിച്ചു. SSLC, +2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കള്‍ക്ക് അനുമോദനവും പഠനോപകരണങ്ങളും
വിതരണം ചെയ്തു.