CNA
കൊച്ചി:
രജത്ത് മേനോന്, ഡോക്ടര്‍ രജിത് കുമാര്‍, പി പി കുഞ്ഞി കൃഷ്ണന്, അബിന്‍ റാം, പുതുമുഖ നായികമാരായ സെല്‍ബി സ്കറിയ, ആര്‍ദ്ര ഗോപകുമാര്‍, ദിവ്യ തോമസ്, മീതു, കോമളം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാന്‍ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഫോര്‍ സ്റ്റോറി' എന്ന ചിത്രത്തിന്റെ പൂജാ സ്വിച്ചോണ്‍ കര്‍മ്മം എറണാകുളം വൈ എം സി എ ഹാളില്‍ വെച്ച് നിര്‍വഹിച്ചു. പ്രശസ്തസംവിധായകരായ എം പത്മകുമാര്‍, സലാം ബാപ്പു, വിനോദ് ഗുരുവായൂര്‍ എന്നിവര്‍ ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.
ഇതിന്‍സ് ആന്റ് ഹാപ്പി പീപ്പിള്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കോളിന്‍സ് ജോസ് നിര്‍വ്വഹിക്കുന്നു.
ആറ് പെണ്‍കുട്ടികളുടെ ജീവിത പശ്ചാത്തലത്തില്‍ ദൃശ്യവല്‍ക്കരിക്കുന്ന 'ഫോര്‍ സ്റ്റോറി' എന്ന സസ്പെന്‍സ് ത്രില്ലര്‍ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ദര്‍ശരാജ് ആര് എഴുതുന്നു.
എഡിറ്റര്‍- അഖില്‍ ഏലിയാസ്, ഗാനരചന- ഷഹീറ നസീര്‍, സംഗീതം- ജെസിന് ജോര്‍ജ്, കല- അശ്വിന് ചാക്കോ, മേക്കപ്പ്- മനോജ് അങ്കമാലി, സ്റ്റൈലിസ്റ്റ്-
അജു ദി ഫിനിക്സ്, ഫൈനല്‍മിക്സ്- ഫസല്‍ ബക്കര്‍, കളറിസ്റ്റ്- നികേഷ്, സ്റ്റില്‍സ്- ശ്യാം ജിത്തു, പരസ്യകല- സൂരജ് സുരന്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com