കൊച്ചി :
പ്രേക്ഷകരുടെ സ്നേഹവും പിന്തുണയും ഏറ്റുവാങ്ങി വിജയകരമായി തിയേറ്ററുകളില്‍ മുന്നേറുന്ന 'ജി.ഡി.എന്‍'ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സുപ്രധാന പ്രഖ്യാപനവുമായി നിര്മ്മാതാക്കളായവര്ഗീസ് മൂലന്‍സ് പിക്ചേഴ്സ്.
ജി.ഡി. നായിഡുവിന്റെ അസാധാരണ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്ആര്. മാധവന് ആണ് ജി ഡി നായിഡു ആയി വേഷമിട്ടിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണവും ശക്തമായ വാക്ക് ഓഫ് മൗത്ത് പ്രചാരണവും നേടി ചിത്രം വിജയകരമായി നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. നിരൂപക പ്രശംസയും വാണിജ്യ വിജയവും ഒരുപോലെ സ്വന്തമാക്കി മുന്നേറുന്ന ചിത്രമായി 'ജി.ഡി.എന്‍' മാറിയിരിക്കുകയാണ്.
വര്‍ഗീസ് മൂലന്‍സ് പിക്ചേഴ്സും ട്രൈകളര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ജി.ഡി.എന്‍'. ചിത്രത്തിന്റെ വിജയത്തില്‍ പ്രേക്ഷകര്‍ നല്കിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചുകൊണ്ട്,ചിത്രത്തില്‍ നിന്നുള്ള ലാഭത്തിന്റെ ഒരു ഭാഗം വര്‍ഗീസ് മൂലന് ഫൗണ്ടേഷനിലൂടെ ഓട്ടിസം ബാധിച്ചവരും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെയും ക്ഷേമത്തിനായി മാറ്റിവെക്കുമെന്ന്നിര്മ്മാതാക്കള് അറിയിച്ചു.
വര്‍ഗീസ് മൂലന്‍സ് പിക്ചേഴ്സിന്റെ ആദ്യ ചിത്രമായ 'റോക്കട്രി: ദ നമ്പി ഇഫക്ട്'വഴിയും സാമൂഹിക പ്രതിബദ്ധതയുടെ മാതൃക സ്ഥാപിച്ചിരുന്നു. ചിത്രത്തിലൂടെ ലഭിച്ച പിന്തുണയുടെ ഭാഗമായി സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 60 കുട്ടികളുടെ ജീവന് രക്ഷിക്കുന്ന ഹൃദയ ശസ്ത്രക്രിയകള്ക്ക്സഹായം നല്കാന് നിര്‍മ്മാതാക്കള്‍ക്ക് സാധിച്ചിരുന്നു.
സിനിമയുടെ വിജയം ബോക്സ് ഓഫീസിലെ നേട്ടങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും, സമൂഹത്തില്‍ അര്‍ത്ഥവത്തായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിലും അതിന്റെ യഥാര്‍ത്ഥ വിജയമുണ്ടെന്നുമാണ് വര്‍ഗീസ് മൂലന്‍സ് പിക്ചേഴ്സിന്റെ നിലപാട്. പ്രേക്ഷകര്‍ നല്കിയ സ്നേഹത്തിനും പിന്തുണയ്ക്കുമുള്ള ഹൃദയം നിറഞ്ഞ നന്ദിയായാണ് 'ജി.ഡി.എന്‍' ചിത്രത്തിന്റെ ലാഭത്തിന്റെ ഒരു ഭാഗം ഈ മഹത്തായ പ്രവര്‍ത്തനത്തിനായി സമര്പ്പിക്കുന്നതെന്ന്ഡോ. വര്‍ഗീസ് മൂലന്അറിയിച്ചു.
തിയേറ്ററുകളിലെ വിജയകരമായ പ്രദര്‍ശനം തുടരുന്നതിനിടെ, ചിത്രം ഉടന്‍ തന്നെ കൂടുതല്‍ വലിയ പ്രേക്ഷക സമൂഹത്തിലേക്ക് എത്താനൊരുങ്ങുകയാണ്. തിയേറ്റര്‍ പ്രദര്‍ശനത്തിന് ശേഷം നെറ്റ്ഫ്ളിക്സിലൂടെയും ചിത്രം പ്രേക്ഷകരിലേക്ക് എത്തും.
പിആര്‍ഒ- ഐശ്വര്യ രാജ്.
Online PR - CinemaNewsAgency.Com