CNA
കൊച്ചി:
പാന്‍ ഇന്ത്യന്‍ ബ്ലോക്ക് ബസ്റ്ററായ മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന് നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ കേരളത്തിലെ വിതരണാവകാശം ആശിര്‍വാദ് സിനിമാസിന്.
ആശിര്‍വാദിന്റെ അമരക്കാരനായ അന്റണി പെരുമ്പാവൂര്‍ ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം അറിയിച്ചത്.
ഉണ്ണി മുകുന്ദന്, നിഖില വിമല്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് 'കോഹിനൂര്‍' എന്ന സിനിമയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ്
'ഗെറ്റ് സെറ്റ് ബേബി'.
ചെമ്പന്‍ വിനോദ്, ജോണി അന്റണി, ശ്യാം മോഹന്‍, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകര്‍, ഭഗത് മാനുവല്‍, മീര വാസുദേവ്, വര്‍ഷ രമേഷ്, ജുവല്‍ മേരി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ഐ വി എഫ് സ്പെഷ്യലിസ്റ്റ് ആയ ഡോക്ടര്‍ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാന്‍ അയാള്‍ കണ്ടെത്തുന്ന വഴികള്‍ രസകരമായ രീതിയില്‍ പ്രതിപാദിക്കുന്ന ചിത്രമാണ് 'ഗെറ്റ്സെറ്റ് ബേബി'.
സ്കന്ദാ സിനിമാസും കിംഗ്സ്മെന്‍ പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സജീവ് സോമന്, സുനില്‍ ജയിന്, പ്രക്ഷാലി ജെയിന് എന്നിവര്‍ നിര്‍മ്മാണ പങ്കാളികളാവുന്നു. ഇവരുടെ ആദ്യ സംരംഭമാണ് ഈ ചിത്രം.
പാന്‍ ഇന്ത്യന്‍ സ്റ്റാറായി മാറിയ ഉണ്ണിമുകുന്ദന് തികച്ചും വ്യത്യസ്തമായ മറ്റൊരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഒരു സമ്പൂര്‍ണ്ണ കുടുംബ ചിത്രമായാണ് 'ഗെറ്റ് സെറ്റ് ബേബി' എത്തുന്നത്. RDXന് ശേഷം അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണം ചെയ്യുന്ന ചിത്രമാണിത്.
ചിത്രത്തിന്റെ രചന വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. ആധുനിക ജീവിതത്തിലെ രസങ്ങളും സംഭവങ്ങളും വൈകാരിക മുഹൂര്‍ത്തങ്ങളും ഇടകലര്‍ത്തി കുടുംബ പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിന്റെ പുതിയ ഒരു അനുഭവം സമ്മാനിക്കുന്ന ഒരു ടോട്ടല്‍ ഫാമിലി എന്റര്‍ടെയിനറായിരിക്കും 'ഗെറ്റ് സെറ്റ് ബേബി' എന്ന് അണിയറപ്രവര്‍ത്തകള്‍ പറഞ്ഞു.
സംഗീതം- സാം സി എസ്, എഡിറ്റിംഗ്- അര്‍ജു ബെന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- സുനിന് കെ ജോര്‍ജ്ജ്, വസ്ത്രാലങ്കാരം- സമീറാ സനീഷ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രണവ് മോഹന്‍, സ്റ്റില്‍സ്- ബിജിത്ത് ധര്‍മ്മടം, പ്രമോഷന് കണ്‍സള്‍ട്ടന്റ്- വിപിന്‍ കുമാര്‍ വി, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com