CNA
കൊച്ചി :
ഉണ്ണി മുകുന്ദന്, നിഖില വിമല്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന 'ഗെറ്റ് സെറ്റ് ബേബി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.
ഐ വി എഫ് സ്പെഷ്യലിസ്റ്റായ ഡോക്ടര്‍ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാന്‍ അയാള്‍ കണ്ടെത്തുന്ന വഴികള്‍ രസകരമായ രീതിയില്‍ പ്രതിപാദിക്കുന്ന ചിത്രമാണ് 'ഗെറ്റ്സെറ്റ് ബേബി'.
ദേശീയ അവാര്‍ഡ് നേടിയ മേപ്പടിയാന്, ഷഫീക്കിന്റെ സന്തോഷം, മാളികപ്പുറം തുടങ്ങിയ കുടുംബ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ ഉണ്ണിമുകുന്ദന്റെ മറ്റൊരു തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
പ്രതീക്ഷകളോടെ ജീവിതത്തെ കാണുന്ന, ശക്തമായ നായികാ കഥാപാത്രത്തെ നിഖില വിമല്‍ അവതരിപ്പിക്കുന്നു.
സ്കന്ദ സിനിമാസ്, കിംഗ്സ്മെന്‍ എല്‍ എല്‍ പി എന്നിവയുടെ ബാനറില്‍ സുനില്‍ ജെയിന്, സജിവ് സോമന്, പ്രകാഷലി ജെയിന്, സാം ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രാജേഷ് വൈ വി, അനൂപ് രവീന്ദ്രന് എന്നിവര്‍ ചേര്‍ന്നെഴുതുന്നു.
അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
കോ പ്രൊഡ്യൂസേഴ്സ്- പരിധി ഖണ്ടേല്‍വാല്‍, അഡ്വക്കേറ്റ് സ്മിത നായര്‍ ഡി, എഡിറ്റര്‍- അര്‍ജു ബെന്‍, സംഗീതം- സാം സി എസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രണവ് മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- സുനില്‍ കെ ജോര്‍ജ്, മേക്കപ്പ്- ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം- സമീറാ സനീഷ്, സൗണ്ട് ഡിസൈന്‍- ശ്രീ ശങ്കര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സുകു ദാമോദര്‍, സ്റ്റില്‍സ്- ബിജിത്ത് ധര്‍മ്മടം.
സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എന്റര്‍ടെയിനര്‍ ചിത്രത്തില്‍ നിരവധി വൈകാരികമുഹൂര്‍ത്തങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുന്നു.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com