CNA
കൊച്ചി:
രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തന്, സണ്ണി വെയ്ന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ ആന്‍, സജീവ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച് നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന സസ്പെന്‍സ് മിസ്റ്ററി ത്രില്ലര്‍ ചിത്രം 'ഗോളം' ജൂണ്‍ ഏഴിന് പദര്ശനത്തിനെത്തുന്നു.
മൈക്ക്, ഖല്‍ബ് എന്നി ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് സജീവ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ സിദ്ദിഖ്, അലന്‍സിയര്‍,
ചിന്നു ചാന്ദിനി, ശ്രീകാന്ത് മുരളി, സുധി കോഴിക്കോട്, പ്രവീണ്‍ വിശ്വനാഥ്, കാര്‍ത്തിക് ശങ്കര്‍, അനു ആനന്ദന്, അന്‍സല്‍ പള്ളുരുത്തി, നിനാന് അലക്സ്, സഞ്ജയ്, ഉണ്ണി ദേശപോഷിണി, ഏക, ആശ മഠത്തില്‍, ശീതള്‍ ജോസഫ്, ഗായത്രി സതീഷ്, ആരിഫ ഹിന്ദ്, ഗൗരി പാര്‍വ്വതി, അഞ്ജന ബാബു, അല എസ് നയന, റില്‍ന, രമാദേവി, പ്രിയ ശ്രീജിത്ത് തുടങ്ങിയവരും അഭിനയിക്കുന്നു.
പ്രവീണ്‍ വിശ്വനാഥും സംജാദും ചേര്‍ന്നാണ് ഗോളത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
'ഇരട്ട'യുടെ ക്യാമറ കൈകാര്യം ചെയ്ത വിജയ് ഗോളത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. നവാഗതനായ എബി സാല്‍വിന്‍ തോമസ് സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നു. ഗാനരചന- വിനായക് ശശികുമാര്‍, എഡിറ്റര്‍- മഹേഷ് ബുവനേന്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഉദയ് രാമചന്ദ്രന്,
പ്രൊഡക്ഷന്‍ കണ്ട്രോളര്- ജിനു പി കെ, കല- നിമേഷ് താനൂര്‍, മേക്കപ്പ്- രഞ്ജിത്ത് മണാലിപറമ്പില്‍, വസ്ത്രാലങ്കാരം- മഞ്ജുഷ രാധാകൃഷ്ണന്, കാസ്റ്റിംഗ് ഡയറക്ടര്‍- ബിനോയ് നമ്പാല, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രതീഷ് കൃഷ്ണ, ഫിനാന്‍സ് കണ്ട്രോളര്- ബിബിന്‍ സേവ്യര്‍, ബിനോഷ് തങ്കച്ചന്, സ്റ്റില്‍സ്- ജസ്റ്റിന് വര്‍ഗീസ്, കളറിസ്റ്റ്- ശ്രീക് വാര്യര്‍, ശബ്ദമിശ്രണം- വിഷ്ണു ഗോവിന്ദ്, മാര്‍ക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷന്‍- സംഗീത ജനചന്ദ്രന്,
വിതരണം- ശ്രീ പ്രിയ കമ്പയ്ന്‍സ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com