CNA
കൊച്ചി:
ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കു അതീതമായി മാനവികതയ്ക്കും സ്നേഹത്തിനും സാഹോദര്യത്തിനും ഊന്നല്‍ നല്കുന്ന ചിത്രം 'ഹിമുക്രി' ചിത്രീകരണം പൂര്‍ത്തിയായി. ഹിന്ദു മുസ്ലിം ക്രിസ്ത്യന്റെ ചുരുക്കെഴുത്താണ് ഹിമുക്രി. നവാഗതനായ പികെ ബിനു വര്‍ഗീസാണ് കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.
ഞാറള്ളൂര്‍ ഗ്രാമത്തിലെ റിട്ടേയര്‍ഡ് ലൈന്മാന് ബാലന്‍പിള്ളയുടെ മകന് മനോജ് എന്ന യുവാവിന്റെ ജീവിതത്തിലേക്ക് വ്യത്യസ്ത സാഹചര്യങ്ങളില്‍ കടന്നു വരുന്ന നന്ദന, റസിയ, മെര്ളിന്. അവരോടൊപ്പം വ്യത്യസ്ഥ സാമൂഹികാന്തരീക്ഷത്തില്‍ ജീവിക്കുമ്പോള്‍ മനോജിലുണ്ടാകുന്ന മാറ്റങ്ങളും തുടര്‍ സംഭവവികാസങ്ങളുടെ രസകരങ്ങളായ മുഹൂര്‍ത്തങ്ങളുമാണ് ഹിമുക്രിയിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്.
മുവാറ്റുപുഴ, പട്ടിമറ്റം, മലയാറ്റൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായി.
അരുണ്‍ ദയാനന്ദാണ് മനോജ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം നന്ദുജയ്, ക്രിസ്റ്റി ബിനെറ്റ്, സ്വീറ്റി എബ്രഹാം, ശ്രീലക്ഷ്മി സന്തോഷ്, ശങ്കര്‍, കലാഭവന്‍ റഹ്മാന്, അംബിക മോഹന്‍, അമ്പിളി അമ്പാടി, ഷൈലജ എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു.
ബാനര്‍- എക്സ് ആന്റ് എക്സ് ക്രിയേഷന്‍സ്, കഥ, സംവിധാനം- പികെ ബിനുവര്‍ഗീസ്, നിര്‍മ്മാണം- ചന്ദ്രകാന്തന് പുന്നോര്‍ക്കോട്, മത്തായി താന്നികോട്ട്, തിരക്കഥ, സംഭാഷണം- ഏലിക്കുളം ജയകുമാര്‍, ഛായാഗ്രഹണം, എഡിറ്റിംഗ്- ജോഷ്വാ റൊണാള്‍ഡ്, സംഗീതം- നിസ്സാം ബഷീര്‍, ഗാനരചന- സുജ തിലക് രാജ്, ഷെഫീഖ് ആലംകോട്, വിഷ്ണു മണമ്പൂര്‍, റസിയ മണനാക്ക്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജയശീലന്‍ സദാനന്ദന്, അസ്സോസിയേറ്റ് ഡയറക്ടര്‍- എ.എല്‍ അജികുമാര്‍, കല- അജി മണിയന്, ചമയം- രാജേഷ് രവി, കോസ്റ്റ്യൂം- സുകേഷ് താനൂര്‍, ത്രില്‍സ്- ജാക്കി ജോണ്സണ്, കോറിയോഗ്രാഫി- അസ്നീഷ് നവരസം, അശ്വിന് സി ടി, പ്രജിത, ലൊക്കേഷന്‍ മാനേജര്‍- ശ്രീകാന്ത്, സ്റ്റില്‍സ്- അജേഷ് ആവണി, പിആര്‍ഒ- അജയ് തുണ്ടത്തില്‍.