CNA
കൊച്ചി:
ഷെയ്ന് നിഗത്തെ നായകനാക്കി അഞ്ചു ഭാഷകളിലായി വീരസംവിധാനം ചെയ്യുന്ന 'ഹാല്' എന്ന ചിത്രത്തിന്റെ റിലീസ് സെപ്റ്റംബര്‍ പന്ത്രണ്ടിന് പ്രഖ്യാപിച്ച് കൊണ്ട് പോസ്റ്റര്‍ പുറത്തുവിട്ടു.
ഷെയ്ന് നിഗവും നായിക വൈദ്യാ സാക്ഷിയുമാണ് പോസ്റ്ററിലുത്.
ജെ.വി. ജെ. പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രം കാലികപ്രാധാന്യമുള്ള വിഷയങ്ങളിലൂടെ ഉരിത്തിരിക്കുന്ന ശക്തമായ ഒരു പ്രണയ ചിത്രമാണ്.
സംഗീതവും, ദൃശ്യഭംഗിയും, കാമ്പുള്ള പ്രണയകഥയുമായി എത്തുന്ന ഈ ചിത്രം വലിയ മുതല്‍മുടക്കിലാണ് പൂര്‍ത്തിയായിരിക്കുന്നത്.
സമീപകാല മലയാള സിനിമയിലെ ഏറ്റവും വ്യത്യസ്ഥമായ ഒരു പ്രണയ ചിത്രമായിരിക്കും 'ഹാല്'.
ജോണി ആന്റണി സുരേഷ് കൃഷ്ണ, ജോയ്മത്യൂ, മധുപാല്‍ കെ.യു., മനോജ്, നിഷാന്ത് സാഗര്‍, നിയാസ് ബക്കര്‍, ദിനേശ് പണിക്കര്‍, അബിന്‍ ബിനോ, റിയാസ് നെടുമങ്ങാട്, വിനീത് വീപ് കുമാര്‍, മഞ്ജുഷ കോലോത്ത്, ശ്രീധന്യ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
നിഷാദ് കോയയുടേതാണ് തിരക്കഥ. സംഗീതം- വി. നന്ദഗോപാല്‍, ഛായാഗ്രഹണം- രവിചന്ദ്രന്‍, കലാസംവിധാനം- പ്രശാന്ത് മാധവ്, മേക്കപ്പ്- അമല്‍, കോസ്റ്റ്യൂം ഡിസൈന്‍- ധന്യാ ബാലകൃഷ്ണന്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- മനീഷ് ഭാര്ഗവന്, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ്- പ്രവീണ്‍ വിജയ്, പ്രകാശ് ആര്. നായര്‍,
പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്- അബിന്‍ എടവനക്കാട്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബിജു പി.കെ.
കോഴിക്കോട്, മൈസൂര്‍, ഹൈദ്രാബാദ്, ജയ്പ്പൂര്‍ എന്നിവിടങ്ങളിലായി നൂറു ദിവസം നീണ്ടുനിന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി വന്നത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രം രാജ് സാഗര്‍ ഫിലിംസ് സെപ്റ്റംബര്‍ പന്ത്രണ്ടിന് പ്രദര്‍ശനത്തിനെത്തിക്കുന്നു.
- വാഴൂര്‍ ജോസ്.
Online PR - CinemaNewsAgency.Com