സി എന്‍ എ-
കൊച്ചി:
മുതിര്‍ന്ന ചലച്ചിത്ര പത്രപ്രവര്‍ത്തകനും സ്റ്റില്‍ ഫോട്ടോഗ്രാഫറുമായ ഹരി നീണ്ടകര അന്തരിച്ചു. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു അന്ത്യം. 79 വയസ്സുണ്ടായിരുന്നു.
പക്ഷാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ എട്ടു മാസമായി കൊച്ചിയിലുള്ള സിഗ്നേച്ചര്‍ പാലിയേറ്റീവ് കെയര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ശവസംസ്കാരം നാളെ പനമ്പള്ളി നഗറിലുള്ള പൊതുശ്മശാനത്തില്‍ നടക്കും.
കൊല്ലം ജില്ലയില്‍ നീണ്ടകരയിലായിരുന്നു ഹരിയുടെ ജനനം. നീണ്ടകര സെന്റ് ആഗ്നസ് സ്കൂള്‍, ശക്തികുളങ്ങര സെന്റ് ജോസഫ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. വളരെ ചെറിയ പ്രായത്തില്‍തന്നെ കവിതകളും ലേഖനങ്ങളും എഴുതിത്തുടങ്ങി. ആദ്യ സിനിമാസംബന്ധിയായ ലേഖനമെഴുതുന്നത് ഓടയില്‍നിന്ന് എന്ന ചിത്രത്തെക്കുറിച്ചാണ്. മദ്രാസായിരുന്നു ഹരി നീണ്ടകരയുടെ കര്‍മ്മമേഖല.
സിനിരമ, മലയാളനാട്, നാന തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടി ചെന്നൈയില്‍ നിന്ന് അദ്ദേഹം നിരവധി സിനിമ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിരുന്നു. നിശ്ചലഛായാഗ്രാഹകനുമായിരുന്നു. രാഘവന് സംവിധാനം ചെയ്ത 'പുതുമഴ തുള്ളികള്‍' എന്ന ചിത്രത്തിന്റെ നിശ്ചല ഛായാഗ്രഹണം നിര്‍വ്വഹിച്ചതും ഹരിയായിരുന്നു.
ആദ്യകാലത്ത് സിനിമ പി.ആര്.ഒ ആയും ഹരി പ്രവര്‍ത്തിച്ചിട്ടുണ്ട്. 'കവിത', 'ആദിശങ്കരാചാര്യര്‍', ഉത്സവം', 'തീര്‍ത്ഥയാത്ര', 'അങ്കത്തട്ട്' തുടങ്ങിയ ചിത്രങ്ങളുടെ പി.ആര്.ഒ ഹരിയായിരുന്നു.
'ഉത്സവം', 'മരം', 'ലേഖയുടെ മരണം ഒരു ഫഌഷ് ബാക്ക്' തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. പരേതയായ വിജയയാണ് ഭാര്യ. വിജുദാസും വിദ്യയും മക്കളാണ്.