സി എന് എ-
കൊച്ചി :
റഷ്യയില് വെച്ച് നടന്ന ചെബോക്സരി ഫിലിം ഫെസ്റ്റിവലില് ജയരാജ് സംവിധാനം ചെയ്ത 'ഹാസ്യം' എന്ന ചലച്ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി. ജയരാജ് തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. ജയരാജിന്റെ നവരസ സീരീസിലെ ഒന്നാണ് 'ഹാസ്യം'. ഹരിശ്രീ അശോകന് നായകനായെത്തുന്ന ചിത്രം ജഹാംഗീര് ഷംസിയാണ് നിര്മ്മിച്ചിരിക്കുന്നത്.
Online PR - CNA.