കൊച്ചി :
പ്രേക്ഷകരുടെ ഇടയില്‍ ഏറെ കൗതുകം നല്കുന്ന യുവനിരയിലെ ശ്രദ്ധേയരായ സംഗീത് പ്രതാപും,മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹലോ ഡിയര്‍ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ലുക്ക് പുറത്തുവിട്ടു.
ആഷിക്ക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന് നിര്‍മ്മിച്ച് ഡിനോയ് പൗലോസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം രണ്ടായിരത്തി ഇരുപത്തിയേഴ് ജനുവരി ഇരുപത്തിയൊമ്പതിനാണ് പ്രദര്‍ശനത്തിനെത്തുന്നത്.

കൈയ്യില്‍ ചായക്കപ്പുമേന്തി ഒരു ഗോവണിപ്പടിയില്‍ പൊട്ടിച്ചിരിക്കുന്ന സംഗീത് പ്രതാപിന്റേയും, മമിതയുടേയും കൗതുകമുള്ള പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരി ക്കുന്നത്.
എപ്പോഴും സന്തോഷകരമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ അപ്ഡേഷനുകള്‍ പുറത്തുവിട്ടിട്ടുള്ളത്.
ഈ പോസ്റ്റര്‍ ഉള്‍പ്പടെ മുമ്പ് പുറത്തുവിട്ടതെല്ലാം ഇത്തരത്തിലുള്ളതാണ്.
ചിത്രത്തിലുടനീളം ഈ ഹാപ്പി മൂഡ് പ്രതീക്ഷിക്കാം.
മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും റൊമാന്റിക് കോമഡി ജോണറിലാണ് ഈ ചിത്രത്തിന്റെ അവതരണം.
ഒപ്പം ചില വഴിത്തിരിവുകളും ചിത്രത്തിന്റെ കഥാഗതിയില്‍ നിര്‍ണ്ണായകമായ ഘടകമാണ്.
ചിരിയും ചിന്തയും നല്കുന്ന മുഹൂര്‍ത്തങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ കൗതുകകരമായ ദൃശ്യാനുഭവം സമ്മാനിക്കുന്ന ചിത്രമായിരിക്കും ഹലോ ഡിയര്‍.
സംഗീത് പ്രതാപ്, മമിതാ ബൈജു, എന്നിവര്‍ക്കു പുറമേ സുരേഷ് കൃഷ്ണയും പ്രധാന വേഷത്തിലെത്തുന്നു.
ഇവര്‍ക്കു പുറമേ ഏതാനും പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഛായാഗ്രഹണം- അഖില്‍ ജോര്‍ജ്, എഡിറ്റിംഗ്- ചമന്‍ ചാക്കോ, കലാ സംവിധാനം- നിമിഷ് എം. താനൂര്‍, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റിയൂം ഡിസൈന്‍-
മഷര്‍ ഹംസ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- രാജേഷ് അടൂര്‍, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ്- അശ്വിന് മോഹന്‍, വിഷ്ണു വൈശാഖ്, വിഷ്ണു രവി, സ്റ്റില്‍സ്- ബിജിത്ത് ധര്‍മ്മടം, സൗണ്ട് ഡിസൈന്‍- വിഷ്ണു ഗോവിന്ദ്, ഫിനാന്‍സ് കണ്ട്രോളര്- ശിവകുമാര്‍ പെരുമുണ്ട, എക്സികുട്ടീവ് പ്രൊഡ്യൂസര്‍- സുധര്‍മ്മന്‍ വള്ളിക്കുന്ന്, കോ പ്രൊഡ്യൂസര്‍- അരുണ്‍ ഡി. ജോസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- വിനോദ് വേണുഗോപാല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ശ്രീക്കുട്ടന്.
കൊച്ചിയില്‍ ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.
സെന്‍ട്രല്‍ പിക്ച്ചേര്‍സ് പ്രദര്‍ശനത്തിനെത്തിക്കുന്നു.
- വാഴൂര്‍ജോസ്.
Online PR - CinemaNewsAgency.Com
