CNA
കൊച്ചി:
ചലച്ചിത്രങ്ങളിലെ വയലന്‍സ് സമൂഹത്തെ ബാധിക്കുന്നുണ്ടെന്ന് ഹൈക്കോടതി പരാമര്‍ശം. ചലച്ചിത്രങ്ങളിലെ വയലന്‍സ് നിയന്ത്രിക്കാന്‍ ഇടപെടുന്നതില്‍ ഭരണകൂടത്തിന് പരിമിതിയുണ്ട്. വയലന്‍സിനെ മഹത്വവത്കരിക്കുന്ന ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നവരാണ് അതേക്കുറിച്ച് ആലോചിക്കേണ്ടതെന്നും ഹൈക്കോടതി പരാമര്‍ശിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ ഈ ഒരു പരാമര്‍ശം.
ചലച്ചിത്രങ്ങളിലെ വയലന്‍സ് വിഷയം വനിതാ കമ്മീഷന് ഹൈക്കോടതിയെ മുന്നേ ധരിപ്പിച്ചിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്മേല് എസ് ഐ ടി മൊഴി നല്കാന് നിര്‍ബന്ധിക്കുന്നുവെങ്കില്‍ പരാതിക്കാര്‍ക്ക് സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.
നോട്ടീസ് ലഭിച്ചവര്‍ മൊഴി നല്കാന് താല്പര്യമില്ലെന്ന് നിയമാനുസൃതം എസ് ഐ ടിക്ക് മറുപടി നല്‍കണം.
നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ താല്പര്യമുണ്ടെങ്കില് മജിസ്ട്രേറ്റിന് മൊഴി നല്‍കാമെന്നും താല്‍പ്പര്യമില്ലെങ്കില്‍ അക്കാര്യം ഹാജരായി അറിയിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.
ആദ്യ സമന്‍സിന് യഥാസമയം മറുപടി നല്‍കാത്തതിനാലാണ് എസ്ഐടി നിരന്തരം നോട്ടീസ് നല്‍കുന്നതെന്നും ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി ഏപ്രില്‍ 4ന് വീണ്ടും പരിഗണിക്കും.