CNA
കൊച്ചി:
മിസ് സൗത്ത് ഇന്ത്യ മത്സരാര്‍ഥികള്‍ അണിനിരന്ന ഇഹ ഡിസൈന്‍സ് െ്രെബഡല്‍ എക്സ്പോ ശ്രദ്ധനേടി. മിസ് സൗത്ത് ഇന്ത്യ 2025 ലെ ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 22 മത്സരാര്‍ഥികളാണ് ഇഹ ഡിസൈന്‍സിന്റെ െ്രെബഡല്‍ കളക്ഷനില്‍ റാംപ് വാക്ക് നടത്തിയത്.
ലെഹങ്ക, വെഡിങ് ഗൗണ്‍, സാരി എന്നിങ്ങനെ മോഡേണ്‍, ട്രെഡിഷണല്‍ ഔട്ട്ഫിറ്റില്‍ 22 മത്സരാര്ഥികളും അണിനിരന്നു. ഇഹ ഡിസൈന്‍സ് ഉടമ നൂഹ സജീവും മിസ് സൗത്ത് ഇന്ത്യ മത്സരാര്‍ഥികള്‍ക്കൊപ്പം റാംപ് വാക്ക് നടത്തി. അതിര്‍വരമ്പുകള്‍ ഇല്ലാത്ത സൗന്ദര്യ സങ്കല്പ്പമെന്ന ആശയം ആളുകളിലേക്ക് എത്തിക്കാന്‍ ഇത്തവണത്തെ മിസ് സൗത്ത് ഇന്ത്യ മത്സരംകൊണ്ട് സാധിക്കട്ടെയെന്ന് നൂഹ സജീവ് ആശംസിച്ചു.
Online PR - CinemaNewsAgency.Com