കൊച്ചി :
പൃഥ്വിരാജ്, പാര്‍വ്വതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന 'ഐ,നോബഡി' എന്ന ചിത്രത്തിന്റെ റിലീസ് ചെയ്ത ഒഫീഷ്യല്‍ ട്രെയിലര്‍ ശ്രദ്ധേയമായി.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ഇ ഫോര്‍ എക്സ്പെരിമെന്റ്സ് എന്നീ ബാനറില്‍ സുപ്രിയ മേനോന്, മുകേഷ് ആര് മേത്ത,സി. വി. സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ദിനേശ് പുരുഷോത്തമന് നിര്‍വഹിക്കുന്നു.
ജൂലൈ ഒമ്പതിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ ഹക്കീം ഷാജഹാന്, അശോകന്, വിജയരാഘവന്, മധുപാല്‍, ശങ്കര്‍ രാമകൃഷ്ണന്, നിഷാന്ത് സാഗര്‍, നന്ദു, ഇര്‍ഷാദ് അലി, മനോജ് കെ യു, സുധി കോഴിക്കോട്, സഞ്ജു ശിവറാം, ഖാലിദ് റഹ്മാന്, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാല്‍, കൃഷ്ണന് ബാലകൃഷ്ണന്, ദിനേശ് ആലപ്പുഴ, റോണി വര്‍ഗീസ്, മഹേന്ദ്രന്, അല്ബിന് അലക്സ്, ജിതിന് മദനന്, നക്ഷത്ര, ഐറ, ബീന ചന്ദ്രന്, സന അല്‍ത്താഫ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
'കെട്ട്യോളാണ് മാലാഖ', 'റോഷാക്ക്' എന്നീ ചിത്രങ്ങള്‍ക്കു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം സമീര്‍ അബ്ദുള്‍ എഴുതുന്നു.
മമ്മൂട്ടി ചിത്രമായ റോഷാക്കിനു ശേഷം സമീര്‍ അബ്ദുള്ള തിരക്കഥ എഴുതുന്ന ചിത്രമാണ് 'നോബഡി'.
സംഗീതം- ജെക്സ് ബിജോയ്, എഡിറ്റര്‍- റെമീസ് എംബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്ട്രോളര്- റിന്നി ദിവാകര്‍,
പ്രൊഡക്ഷന്‍ ഡിസൈന്‍- അര്‍ഷാദ് നക്കോത്ത്, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണന്, മേക്കപ്പ്- റോണെക്സ് സേവ്യര്‍, ചീഫ്
അസോസിയേറ്റ് ഡയറക്ടര്‍- ബെനിലാല്‍ ബി, ബിനു ജി നായര്‍, ആക്ഷന്‍- യാനിക് ബെന്‍, കലൈ കിംഗ്സണ്, അമിത്ജോളി ബാസ്റ്റിന്, സൗണ്ട് ഡിസൈന്‍-
നിക്സണ് ജോര്‍ജ്ജ്, വിഎഫ്എക്സ്- ലവകുശ, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, ഫിനാന്‍സ് കണ്ട്രോളര്- കിരണ്‍ നെട്ടയം, ഡിഐ- മാഗോ പോസ്റ്റ്,
കളറിസ്റ്റ്- സുരേഷ് രവി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- വിനോഷ് കൈമള്‍, പ്രമോഷന്‍സ്- പോഫാക്റ്റിയോ, ഡിസൈന്‍- യെല്ലോ ടൂത്ത്സ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com