CNA
കൊച്ചി :
ഡയാന ഹമീദിനെ കേന്ദ്ര കഥാപാത്രമാക്കി റൈറ്റ് മൂവീ പ്രൊഡക്ഷന്റെ ബാനറില്‍ നവാഗതനായ ടിനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'Iam In' എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന്റെ പൂജാ സ്വിച്ചോണ്‍ കര്‍മ്മം, ഇടപ്പള്ളി സെന്റ് ജൂഡ് പള്ളി ഹാളില്‍ വെച്ച് നിര്‍വ്വഹിച്ചു.
ശ്രീജിത്ത് രവി, മാല പാര്‍വതി, ടി ജി രവി, ക്രിസ് വേണുഗോപാല്‍, ശ്രുതി ജയന് തുടങ്ങിയവരാണ് പ്രമുഖ താരങ്ങള്‍.
സാറാ മാര്‍ഷല്‍ എന്ന നായിക കഥാപാത്രത്തെയാണ് ഡയാന അവതരിപ്പിക്കുന്നത്.
ഛായഗ്രഹണം- മെല്വിന് കുരിശിങ്കല്‍, എഡിറ്റര്‍- അലക്സ് വര്‍ഗീസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ആന്റണി ഏലൂര്‍, ബാക്ക് ഗ്രൗണ്ട് സ്കോര്‍- ഷഫീഖ് റഹ്മാന്,
മേക്കപ്പ്- രാജീവ് അങ്കമാലി, ആര്‍ട്ട്- പ്രദീപ് എം വി.
ഹൊറര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ സിനിമ യുടെ ചിത്രീകരണം പീരുമേട്. തൊടുപുഴ എന്നീ ഭാഗങ്ങളിലായി ഉടന്‍ ആരംഭിക്കുന്നു.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com