CNA
കൊച്ചി:
ടോവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍ അനസ് ഖാന് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചലച്ചിത്രം ഐഡന്റിറ്റി ഡിജിറ്റല്‍ സ്ട്രീമിങിന് ഒരുങ്ങുന്നു. ജനപ്രിയ ഒ ടി ടി പ്ലാറ്റ്ഫോമായ ZEE5 വഴി ജനുവരി 31 മുതല്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ കൈത്തുമ്പില്‍ ചിത്രം എത്തും. ബിഗ് ബജറ്റില്‍ തിയേറ്ററുകളില്‍ പ്രകമ്പനം കൊള്ളിച്ച ചിത്രത്തില്‍ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളായ തൃഷ, വിനയ്റോയ്, മന്ദിര ബേദി, അജു വര്‍ഗീസ് എന്നിവരും അണിനിരക്കുന്നുണ്ട്.
ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്കി ഒരുക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം കൂടിയാണ് ഐഡന്റിറ്റി.ടോവിനോ തൃഷ തുടങ്ങിയവരുടെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അമ്പതു കോടിക്ക് മുകളില്‍ ബഡ്ജറ്റ് വരുന്ന ചിത്രം ടോവിനോയുടെ കരിയറിലെ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രങ്ങളില്‍ ഒന്ന് എന്ന പ്രേക്ഷക പ്രതികരണങ്ങളുമായാണ് തീയറ്ററുകള്‍ വിട്ടത്. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ത്രസിപ്പിക്കുന്ന രീതിയില്‍ ചിത്രം ഒരുക്കുന്ന അഖില്‍ പോള്‍ അനസ് ഖാന് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രത്തെ ഇരു കൈകളും നീട്ടിയാണ് മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തത്.
ടോവിനോ തോമസ് തൃഷ വിനയ് റോയ് എന്നിവര്‍ക്ക് പുറമേ വമ്പന്‍ താരനിര തന്നെ ചിത്രത്തിനുവേണ്ടി അണിനിരന്നിട്ടുണ്ട്. 50 കോടിയില്‍ പരം മുതല്‍മുടക്കില്‍ ഒരുങ്ങിയ ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ തന്നെയായിരുന്നു മുഖ്യ ആകര്‍ഷണം. ക്ലൈമാക്സ് രംഗത്തിലെ ഫ്ലൈറ്റ് ഫ്ലൈറ്റ് രംഗങ്ങള്‍ ശ്വാസം അടക്കിപ്പിടിച്ചാണ് പ്രേക്ഷകര്‍ ആസ്വദിച്ചത്. രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ജനുവരി 31 മുതല്‍ മലയാളം തമിഴ് ഹിന്ദി തെലുങ്ക് കന്നട ഭാഷകളിലായി ZEE5 വഴി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും. സീ5 പി ആര് ഒ- വിവേക് വിനയരാജ്.
Online PR - CinemaNewsAgency.Com