CNA
കണ്ണൂര്‍:
ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ നിര്‍മ്മിച്ച് നവാഗതനായ രതീഷ് കൗസല്യ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ഇല്യൂഷന്‍സ്' എന്ന സിനിമയുടെ ചിത്രീകരണം പഴയങ്ങാടി, ഏഴോം, പട്ടുവം തുടങ്ങിയ പ്രദേശങ്ങളിലായി പൂര്‍ത്തിയായി.
ശ്യാം കൃഷ്ണ, അനഘ എസ് വിജയന്, അരുണ്‍ മനോഹര്‍, ഹരികൃഷ്ണന് കെ, പ്രകാശന് ചെങ്ങല്‍, ദീപ വിപിന്‍, ശ്രീകുമാര്‍ വെള്ളവ്, വിനു വി എം, രനിത്,
അനുശ്രീ പോത്തന്, അരുണ്‍ നടക്കാവ്, പ്രജീഷ് കണ്ണോത്ത്, ശ്യാം കൊടക്കാട്, രഞ്ജിത്ത്, ശ്രീ ഹരി, കാഞ്ഞങ്ങാട് രാമചന്ദ്രന്, മോഹനന് ഒ, രത്നകുമാര്‍ പി, ജെറി തോമസ്, ഡോക്ടര്‍ ഷീബ കെ. എ, മാസ്റ്റര്‍ അദ്വിക് തുടങ്ങി യവരാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
സഹ നിര്‍മ്മാണം- മെറ്റികുലേസ് കൊച്ചിന്, ഛായാഗ്രഹണം- വി കെ പ്രദീപ്, ഗാനരചന- പ്രമോദ് കാപ്പാട്, സംഗീതം- ജാസി ഗിഫ്റ്റ്, ആലാപനം- ദേവനന്ദ ഗിരീഷ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രകാശന് ചെങ്ങല്‍, പ്രൊജക്റ്റ് ഡിസൈനര്‍- എ കെ ശ്രീജയന്‍, കലാസംവിധാനം- രത്നകുമാര്‍, മേക്കപ്പ്- ഒ മോഹന്‍ കയറ്റില്‍, സ്റ്റില്‍സ്- അനില്‍, പരസ്യകല- ജീസന്പോള്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com