സി എന്‍ എ-
കൊച്ചി:
ഇന്ന് നടന് ഇന്ദ്രജിത്ത് സുകുമാരന്റെ ജന്മദിനമാണ്. ഈ ജന്മദിനത്തിന്റെ വലിയൊരു പ്രത്യേകത ഇന്ദ്രജിത്ത് അഭിനയിച്ച 'ആഹാ' എന്ന സിനിമയുടെ സോങ് വീഡിയോ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും തമിഴില്‍ കാര്‍ത്തിയും വിജയ്സേതുപതിയും മലയാളത്തിലെ മറ്റു യുവ നടന്മാരും ചേര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്യുന്നു.
ഇന്ദ്രജിത്തിനെ സംബന്ധിച്ചിടത്തോളം ഇങ്ങനെ ഒരു ബര്‍ത്ത് ഡേ ഗിഫ്റ്റ് ചലചിത്ര അഭിനയ ജീവിതത്തില്‍ ആദ്യമായിരിക്കും. മറ്റൊരു വലിയ സവിശേഷത ഇന്ദ്രജിത്തിന് ആശംസ നേര്‍ന്നു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഇന്ന് ആദ്യമെത്തിയത് സഹോദരന് പൃഥ്വിരാജ് സുകുമാരനാണ്. കുട്ടിക്കാലത്ത് രണ്ടുപേരും തലമൊട്ടയടിച്ച് നില്ക്കുന്ന വളരെ രസകരമായൊരു ചിത്രം പങ്കുവെച്ചു കൊണ്ട് ചേട്ടാ... ജന്മദിനാശംസകള് എന്ന കുറിപ്പോടെയാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.