CNA
തിരു:
പുലരി ടീ വിയുടെ മൂന്നാമത് ഇന്റര്‍നാഷണല്‍ പുലരി ടീവി ചലച്ചിത്ര, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി, മ്യൂസിക്കല്‍ വീഡിയോ ആല്‍ബം 2025 അവാര്‍ഡുകള്‍ വിതരണം ചെയ്തു. തിരുവനന്തപുരം ഏരീസ് പ്ളക്സ് തീയേറ്റില്‍ വെച്ചായിരുന്നു ചടങ്ങ് നടന്നത്.
രഞ്ജിത്ത് രജപുത്ര (ജനപ്രിയ ചിത്രം - തുടരും), അനില്‍ദേവ് (മികച്ച ചിത്രം, മികച്ച സംവിധായകന് - ഉറ്റവര്‍), എ ആര് വാടിക്കല്‍ ( നവാഗത സംവിധായകന്, തിരക്കഥാകൃത്ത് - മദര്‍ മേരി), നിരഞ്ജ് മണിയന്‍പിള്ള രാജു (നടന് - ഗു, ത്രയം), ലാലി പി എം (നടി - മദര്‍ മേരി), മഞ്ജു നിഷാദ് (നടി - ട്രെയ്സിംഗ് ഷാഡോ), ആതിര സുധീര്‍ (പുതുമുഖ നായിക - ഉറ്റവര്‍), രാംഗോപാല്‍ ഹരികൃഷ്ണന് (സംഗീത സംവിധാനം - ഉറ്റവര്‍), അന്‍വര്‍ സാദത്ത് (ഗായകന് - മിലന്), അലോഷ്യസ് പെരേര (ഗായകന് - തൂലിക), രഞ്ജിനി സുധീരന് (ബി ജി എം - മിലന്), സഞ്ജു എസ് സാഹിബ്ബ് (പ്രോജക്ട് ഡിസൈനര്‍ - ഉറ്റവര്‍), ജനപ്രിയ സീരിയല്‍ ഗീതാഗോവിന്ദം (ഏഷ്യാനെറ്റ്), മികച്ച സീരിയല്‍ - മാംഗല്യം തന്തുനാനേന (ആര്‍പി ശ്രീകുമാര്‍ സൂര്യ ടീവി), ശ്രീജിത്ത് പലേരി (സംവിധായകന് മാംഗല്യം തന്തുനാനേന), പ്രയാന്‍ വിഷ്ണു (നടന് - സുഖമോദേവി , ഫ്ളവേഴ്സ്), സുസ്മിത പ്രഭാകരന് (നടി - സുഖമോദേവി), പ്രിയന് (ക്യാമറ - പവിത്രം, ഏഷ്യാനെറ്റ്), അനന്തു (എഡിറ്റര്‍ - പെയ്തൊഴിയാതെ, സൂര്യ), ആര്‍ച്ച എസ് നായര്‍ (ഭാവി വാഗ്ദാനം), തമ്പി ആര്യനാട് (വസ്ത്രാലങ്കാരം - പവിത്രം), രഞ്ജിത് തിരുവല്ലം (ചമയം - ടീച്ചറമ്മ, ഏഷ്യാനെറ്റ്), സക്കീര്‍ ഹുസൈന് (കല - മൗനരാഗം ഏഷ്യാനെറ്റ്), പ്രകാശ് വടകര (നടന് - സ്റ്റെയില്‍മേറ്റ്, ഹ്രസ്വചിത്രം), അജില്‍ മണിമുത്ത് (ഹ്രസ്വചിത്രം - സ്റ്റാര്‍സ് ഇന്‍ ദി ഡാര്‍ക്ക്നസ്സ്), പ്രഭ ടി കെ (പൊന്മകള് - മ്യൂസിക്കല്‍ വീഡിയോ) തുടങ്ങി എല്ലാ കാറ്റഗറിയിലെയും ജേതാക്കള്‍ അവാര്‍ഡുകള്‍ സ്വീകരിച്ചു.
സംവിധായകന് ടി എസ് സുരേഷ്ബാബു, നടന് വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, നടി മായാ വിശ്വനാഥ്, സംവിധായകന് സിവി പ്രേംകുമാര്‍, നടി ദീപ ഷാനു, ഫിലിം ക്രിട്ടിക്ക് സുനില്‍ സിഇ, അജയ് തുണ്ടത്തില്‍ എന്നിവരാണ് അവാര്‍ഡു വിതരണം നടത്തിയത്.
പുലരി ടീവി പ്രോഗ്രാം ഹെഡ് ജോളിമസ്, സി ഇ ഓ ജിട്രസ് യോഹന്നാന് എന്നിവര്‍ സംസാരിച്ചു. ഷെല്‍മ, സ്വപ്ന എന്നിവരാണ് പ്രോഗ്രാം ആങ്കര്‍ ചെയ്തത്.
പിആര്‍ഒ- അജയ് തുണ്ടത്തില്‍.
Online PR - CinemaNewsAgency.Com