കൊച്ചി :
സംഗീത് പ്രതാപ്, ഷറഫുദ്ദീന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിന് ഗിരീഷ് സംവിധാനം ചെയ്യുന്ന 'ഇറ്റ്സ് എ മെഡിക്കല്‍ മിറക്കിള്‍' സെപ്റ്റംബര്‍ 18ന് ഡ്രീം ബിഗ് ഫിലിംസ് പ്രദര്‍ശനത്തിനെത്തുന്നു.
ഡോക്ടര്‍ പോള്‍സ് എന്റര്‍ടൈന്‍മെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നീ ബാനറില്‍ ഡോക്ടര്‍ പോള്‍ വര്‍ഗീസ്, സുജിത് ജെ നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അഖില ഭാര്ഗവന് നായികയാകുന്നു.
കോട്ടയം നസീര്‍, ആനന്ദ് മന്മഥന്, കിരണ്‍ പീതാംബരന്, പാര്‍വ്വതി ആര് കൃഷ്ണ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
കഥ തിരക്കഥ സംഭാഷണം അഭിനേത്രി നിലീന്‍ സാന്ദ്ര എഴുതുന്നു.
സൂപ്പര്‍ ഹിയറിങ് ശക്തി ലഭിച്ച ഒരു സാധാരണക്കാരന്റെ ജീവിതത്തില്‍ സംജാതമാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് ശ്യാമിന് ഗിരീഷ് ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.
ഛായാഗ്രഹണം- അഖില്‍ സേവ്യര്‍, എഡിറ്റര്‍- രാകേഷ് ചെറുമഠം, സംഗീതം- മുജീബ് മജീദ്, സൗണ്ട് ഡിസൈന്‍- നിക്സണ് ജോര്‍ജ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യൂംസ്- ആരതി ഗോപാല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- മനോജ് പൂങ്കുന്നം, കല- അപ്പുണ്ണി സാജന്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- വിഷ്ണു ദേവ്, അജിത് ജോസ്, വി എഫ് എക്സ്- പ്രൊമൈസ് വി എഫ് എക്സ്, മാര്‍ജ്ജാര വിഎഫ്എക്സ്, അസ്സോസിയേറ്റ് ഡയറക്ടര്‍- മുബീന് റാഫി, പ്രോജക്ട് ഡിസൈനര്‍- അമൃത മോഹന്‍, അസ്സോസിയേറ്റ് ക്യാമറാമാന്- വിശോക് കളത്തില്‍, ഫിനാന്‍സ് കണ്ട്രോളര്- ബിബിന്‍ സേവ്യര്‍, സ്റ്റില്‍സ്- സിനറ്റ് സേവ്യര്‍, അസിസ്റ്റന്റ് ഡയറക്ടര്‍- ആല്ബിന് ഷാജി, ഷഫീഖ്, ഡിസൈന്‍സ്- യെല്ലോ ടൂത്ത്സ്, ഓവര്‍സീസ് ഡിസ്ട്രീബ്യൂഷന്‍- ദി പ്ലോട്ട് പിക്ചേഴ്സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്- ഒബ്സ്ക്യൂറ, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com