CNA
തിരു:
ജഗന് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് നായകനാകുന്നു.
'ഭ.ഭ.ബ'യ്ക്കുശേഷം ദിലീപ് അഭിനയിക്കുന്ന ചിത്രമായിരിക്കും ഇത്. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കും.
ചിത്രത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും. 'ഭ.ഭ.ബ'യുടെ ഡബിംഗിലാണ് ദിലീപ്. ഏതാനും ദിവസത്തെ ചിത്രീകരണം പാലക്കാട് അവശേഷിക്കുന്നുമുണ്ട്. പൂജാഅവധിക്ക് ചിത്രം റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.
സംവിധായകന് ഷാജി കൈലാസിന്റെയും ആനിയുടെയും മൂത്ത മകനാണ് ജഗന്. 2006ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത 'ദ ഡോണ്‍' എന്ന ചിത്രത്തില്‍ ദിലീപ് അഭിനയിച്ചിട്ടുണ്ട്.
ഷാജി കൈലാസ്, രഞ്ജിപണിക്കര്‍, നിഥിന് രഞ്ജിപണിക്കര്‍ എന്നിവരോടൊപ്പം ജഗന് പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ അഹാന കൃഷ്ണയെ കേന്ദ്ര കഥാപാത്രമാക്കി 'കരി' എന്ന മ്യൂസിക് ആല്‍ബം ഒരുക്കിയിട്ടുണ്ട്.
Online PR - CinemaNewsAgency.Com