CNA
കൊച്ചി:
പ്രശസ്ത മലയാള നടി ജലജയുടെ മകള്‍ ദേവി നായര്‍ മുഴുനീളം നായികയായി അഭിനയിച്ച ആദ്യത്തെ തുളു സിനിമയാണ് 'പിദായി'.
ബെംഗളൂരു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാളം ചിത്രങ്ങളുടെ കൂടെ മറ്റൊരു മലയാളി കൂട്ടായ്മയുടെ ഈ തുളു സിനിമയും തിരഞ്ഞെടുത്തു.
ദേവി നായര്‍ കൂടാതെ കന്നഡ നടന് ശരത് ലോഹിതാശ്വ, ദീപക് റായ്, രൂപ വര്‍ക്കാടി എന്നിവരും അഭിനയിച്ചിട്ടുണ്ട്.
ഇതിനു മുമ്പ് ദേവി നായര്‍ മലയാളത്തില്‍ ഫഹദ് ഫാസില്‍ നായകനായ മാലിക്, റസൂല്‍ പൂകുട്ടി സംവിധാനം ചെയ്ത ഒറ്റ, രാജീവ് നാഥ് സംവിധാനം ചെയ്ത ഹെഡ് മാസ്റ്റര്‍ എന്നീ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. പ്രജീഷ് സെന്‍ സംവിധാനം ചെയ്ത ആസിഫ് അലി അഭിയിക്കുന്ന ഹൌഡിനിയാണ് ദേവി നായര്‍ അഭിനയിച്ച വരാനിരിക്കുന്ന സിനിമ.
വിദേശത്ത് പഠിച്ചു വളര്‍ന്ന തുളു കേട്ടിട്ട് പോലും ഇല്ലാത്ത ദേവി നായര്‍ പിദായി പടത്തില്‍ സ്വന്തമായി ഡബ്ബിങ് ചെയ്തിട്ടുള്ളത് എന്നൊരു പ്രത്യേകതയും ഈ പടത്തിനുണ്ട്.
കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ അനന്തരവനും, ജീറ്റിഗെ എന്ന ആദ്യ തുളു സിനിമയിലൂടെ ദേശീയ അവാര്‍ഡ് ജേതാവുമായ സന്തോഷ് മാടയാണ് സംവിധായകന്. ജയരാജ്, കമല്‍, റോഷന് ആന്‍ഡ്രൂസ് എന്നിവരുടെ കൂടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള സന്തോഷ് മാടയുടെ മൂന്നാമത്തെ സിനിമയാണ് 'പിദായി'.
വിശേഷം, ലെവല്‍ ക്രോസ്സ്, അപ്പുറം എന്നീ മലയാള സിനിമകള്‍ക്കൊപ്പം മൈഅഴകന്‍, അമരന്, വാഴൈ എന്നി ശ്രദ്ധേയ തമിഴ് സിനിമകളും ഇന്ത്യന്‍ ചലച്ചിത്ര മത്സരവിഭാഗത്തിലുണ്ട്. പിദായി സിനിമ ചിത്രഭാരതി എന്ന ഇന്ത്യന്‍ ചലച്ചിത്ര വിഭാഗത്തില്‍ കൂടാതെ കന്നഡ ചലച്ചിത്ര വിഭാഗത്തിലും മത്സരിക്കുന്നുണ്ട്. ആദ്യമായാണ് തുളു സിനിമ ഈ രണ്ടു മത്സരവിഭാഗത്തില്‍ മത്സരിക്കുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
കൈതപ്രം വരികള്‍ എഴുതിയ ആദ്യത്തെ തുളു സിനിമയാണ് പിദായി. പിവി അജയ് നമ്പൂതിരിയാണ് സംഗീതം, പശ്ചാത്തല സംഗീതം ദീപാങ്കുരന് കൈതപ്രം.
പലഭാഷകളിലായി എഴുന്നൂറിര് പരം ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് രണ്ട് ദേശീയ അവാര്‍ഡുകളും നിരവധി സംസ്ഥാന അവാര്‍ഡുകളും കരസ്ഥമാക്കിയ സുരേഷ് അരസ് പിദായിയുടെ ചിത്ര സംയോജനം നിര്‍വഹിച്ചിരിക്കുന്നു.
മറ്റൊരു മലയാളി ഉണ്ണി മടവൂര്‍ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സന്തോഷിന്റെ ആദ്യ സിനിമയായ ജീറ്റിഗെയിലും ഉണ്ണി മടവൂര്‍ തന്നെയായിരുന്നു ഛായാഗ്രഹണം നിര്‍വഹിച്ചത്.
പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് മീര കൃഷ്ണന് നാലാമതായി വസ്ത്രാലങ്കാരം നിര്‍വഹിച്ച ചിത്രം കൂടിയാണിത്.
- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com