CNA
കൊച്ചി:
ഇന്ദ്രന്‍സ്, മിഥുന് രമേശ്, പ്രയാഗാ മാര്ട്ടിന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിക്കി തമ്പി സംവിധാനം ചെയ്യുന്ന സോഷ്യല്‍ ക്രൈം ത്രില്ലര്‍ 'ജമാലിന്റെ പുഞ്ചിരി' എന്ന ചിത്രത്തിന്റെ തിയ്യേറ്ററിക്കല്‍ ട്രെയിലര്‍, പ്രശസ്ത താരങ്ങളായ മഞ്ജു വാര്യര്‍, ഇന്ദ്രന്‍സ് എന്നിവരുടെ സോഷ്യല്‍ പേജിലൂടെ റിലീസ് ചെയ്തു.
കുടുംബ കോടതി, നാടോടി മന്നന് എന്നി ഹിറ്റ് സിനിമകള്‍ക്കു ശേഷം ചിത്രം ക്രിയേഷന്‍സിന്റെ ബാനറില്‍ ചിത്രം സുരേഷ്, ശ്രീജ സുരേഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് 'ജമാലിന്റെ പുഞ്ചിരി'.
ജൂണ്‍ ഏഴിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ സിദ്ധിഖ്, അശോകന്, ജോയ് മാത്യു, ശിവദാസന്‍ കണ്ണൂര്‍, ദിനേശ് പണിക്കര്‍, സോന നായര്‍, രേണുക, മല്ലിക സുകുമാരന്‍, സേതു ലക്ഷ്മി, ജസ്ന തുടങ്ങിയവരും അഭിനയിക്കുന്നു. ഒപ്പം പുതുമുഖങ്ങളായ സുനില്‍ ഭാസ്കര്‍, യദു കൃഷ്ണന്, ഫര്ഹാന് എന്നിവരും കഥാപാത്രങ്ങളാവുന്നു.
ഉദയന്‍ അമ്പാടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം വി എസ് സുഭാഷ് എഴുതുന്നു.
അനില്‍കുമാര്‍ പാതിരിപ്പള്ളി, മധു ആര് ഗോപന് എന്നിവരുടെ വരികള്‍ക്ക് വര്‍ക്കി സംഗീതം പകരുന്നു. എഡിറ്റര്‍- വിപിന്‍ മണ്ണൂര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-വിക്രമന് തൈക്കാട്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ചന്ദ്രന് പനങ്ങോട്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷിബു പന്തലക്കോട്, കല- മഹേഷ് ശ്രീധര്‍, മേക്കപ്പ്- സന്തോഷ് വെണ്‍പകല്‍, വസ്ത്രാലങ്കാരം- ഇന്ദ്രന്‍സ് ജയന്, സ്റ്റില്‍സ്സ്- സലീഷ് പെരിങ്ങോട്ടുക്കര, ശ്രീനി മഞ്ചേരി, പരസ്യക്കല- ഡെക്കോര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സജി സുകുമാരന്‍, പ്രകാശ് ആര് നായര്‍, ക്രീയേറ്റീവ് ഹെഡ്- അനില്‍ പാതിരിപ്പള്ളി, വി എസ് സുധീഷ് ചന്ദ്രന്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com