CNA
കൊച്ചി:
സുരേഷ് ഗോപിയെ നായകനാക്കി പ്രവീണ്‍ നാരായണന് രചിച്ച്, സംവിധാനം ചെയ്ത 'ജെ എസ് കെ' ('ജനകി V/S സ്റ്റേറ്റ്സ് ഓഫ് കേരള') ഓ ടി ടിയിലും വമ്പന്‍ ഹിറ്റ്. റിലീസ് ചെയ്ത് കുറച്ചു ദിവസത്തിനുള്ളില്‍ 100 മില്ല്യണ്‍ സ്ട്രീമിംഗ് മിനിറ്റ്ഓടെ പ്രേക്ഷക ഹൃദയം കീഴടക്കി ZEE5ല്‍ മുന്നേറുകയാണ്.
ചിത്രത്തിന്റെ റിലീസ് വലിയ തോതില്‍ ചര്‍ച്ച ആയ സാഹചര്യത്തില്‍ ഒ ടി ടി യിലും മികച്ച അഭിപ്രായം ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ZEE5ല്‍ ഓഗസ്റ്റ് 15ന് റിലീസ് ആയ ചിത്രം വലിയ തോതില്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചകളും പ്രശംസകളും ഇതിനോടകം ലഭിച്ചു.
കാര്‍ത്തിക് ക്രിയേഷന്‍സുമായി സഹകരിച്ച് കോസ്മോസ് എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിച്ചത്. ജെ. ഫനീന്ദ്ര കുമാര്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് സേതുരാമന് നായര്‍ കങ്കോള്‍ ആണ്.
ഒരു കോര്‍ട്ട് റൂം ത്രില്ലര്‍ അല്ലെങ്കില്‍ മാസ്സ് ലീഗല്‍ ഡ്രാമ ആയി ഒരുക്കിയ ചിത്രത്തില്‍, സുരേഷ് ഗോപി 'ഡേവിഡ് ആബേല്‍ ഡോണോവന്‍' എന്ന വക്കീല്‍ കഥാപാത്രമായി എത്തുന്നു. അനുപമ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രന്, മാധവ് സുരേഷ്, അസ്കര്‍ അലി, ബൈജു സന്തോഷ്, ജയന് ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്, രജിത് മേനോന്, എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
ഒ ടി ടി റിലീസില്‍ ചിത്രം ഹിന്ദിയിലും എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലുമായി ZEE5 ആണ് പ്രേക്ഷകരിലേക്കെത്തിച്ചിരിക്കുന്നത്.
JSKയുടെ വമ്പന്‍ വിജയത്തോടെ ZEE5 മലയാള സിനിമ പ്രേക്ഷകര്‍ക്ക് വിശ്വാസത്തോടെയുള്ള OTT പ്ലാറ്റ്ഫോം ആയി മാറിക്കഴിഞ്ഞിരിക്കുകയാണ്. മികച്ച ഉള്ളടക്കം എത്തിക്കുന്നതില്‍ എന്നും മുന്‍പന്തിയില്‍ ZEE5 ഉണ്ടാകും എന്ന് ZEE5യുടെ മാര്‍ക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയര്‍ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യര്‍ പറഞ്ഞു.
പിആര്‍ഒ (ZEE5)- വിവേക് വിനയരാജ്.
Online PR - CinemaNewsAgency.Com