CNA
കൊച്ചി:
നവാഗതനായ റിജു രാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമായ 'MY JONGA' (മൈ ജോംഗ)യുടെ ടൈറ്റില്‍ പ്രകാശനം നടന്നു.
പ്രശസ്ത നടനും സംവിധായകനുമായ മേജര്‍ രവിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.
ഒരു മുന്‍ സൈനിക ഉദ്യോഗസ്ഥന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം.
മിലിട്ടറിയും, പ്രണയവും, ഇമോഷനും, നര്‍മ്മവും, ഹൊററും എല്ലാം കോര്‍ത്തിണക്കിയുള്ള ഒരു ത്രില്ലര്‍ സിനിമയാണ് 'മൈ ജോംഗ'.
മലയാളത്തിലെ പ്രമുഖ താരമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെഅവതരിപ്പിക്കുന്നത്.
മലയാളത്തിനുപുറമേ ഇന്‍ഡ്യയിലെ വിവിധ ഭാഷകളിലെ താരങ്ങളും അണിനിരക്കുന്നു.
സംഗീതം- ജെഫ്രി ജോനാഥന്, ഛായാഗ്രഹണം- അഭിമന്യു വിശ്വനാഥ്, എഡിറ്റിംഗ്- അതുല്‍ വിജയ്, കലാസംവിധാനം- ജയന് ക്രയോണ്‍, മേക്കപ്പ്- ലിബിന് മോഹന്‍, ഡിസൈന്‍- റോസ്മേരി ലില്ലു, സംഘടനം- കലൈ കിംഗ്സ്റ്റണ്‍, സൗണ്ട് ഡിസൈന്‍- അരുണ്‍ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്ട്രോളര്- എല്‍.ബി. ശ്യാംലാല്‍.
ക്വിസ്സോ മൂവീസ്സിന്റെ ബാനറില്‍ വിജയ് ബന്‍സാല്‍, നസീര്‍ പി.എം. എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കുളു, മൊണാലി, കണ്ണൂര്‍, എന്നിവിടങ്ങളിലായി പൂര്‍ത്തിയാകും.
- വാഴൂര്‍ ജോസ്.
Online PR - CinemaNewsAgency.Com