അഞ്ജു അഷറഫ്-
കൊച്ചി:
ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ഫിലിം ഫെസ്റ്റിവലുകളില്‍ ഒന്നായ പൂന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മാര്‍ച്ച് നാലിന് ആരംഭിക്കും.
മലയാളത്തില്‍ നിന്നു ഹരികുമാര്‍ സംവിധാനം ചെയ്ത 'ജ്വാലാമുഖി' ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. 'ആമ്പല്‍പൂവ്' മുതല്‍ ഒരുപിടി സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള ഹരികുമാറിന്റെ വളരെ വ്യത്യസ്തമായൊരു ചിത്രമായിരിക്കും 'ജ്വാലാമുഖി'.
ജീവിത യാഥാര്‍ത്ഥ്യങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന സ്ത്രീ കേന്ദ്രകഥാപാത്രമായി വരുന്ന സിനിമയില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ സുരഭി ലക്ഷ്മിയാണ്.
പൂനയില്‍ 'ജ്വാലാമുഖി'യുടെ ആദ്യ പ്രദര്‍ശനമാണ് നടക്കുക.