CNA
കൊച്ചി:
തമിഴ്, മലയാളം ഭാഷകളിലായി ZEE5ന്റെ പുതിയ ഒറിജിനല്‍ സീരീസ് 'കാക്കി സര്‍ക്കസ്' ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.
അമീന് ബാരിഫ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ഈ സീരീസ് റൈസ് ഈസ്റ്റ് എന്റര്ടെയ്ന്മെന്റ് ബാനറില്‍ ശ്രീനിധി സാഗര്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഏപ്രില്‍ 10 മുതല്‍ ആണ് സീരീസ് ZEE5 ല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നത്. നടന് ജോജു ജോര്‍ജിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് സീരീസിന്റെ ട്രൈലര്‍ പുറത്തിറങ്ങിയത്.
'Once Upon a Time in Kayamkulam' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ ഏഴ് എപ്പിസോഡ് സീരീസ്, ഇപ്പോള്‍ 'കാക്കി സര്‍ക്കസ്' എന്ന പേരില്‍ ആണ് എത്തുന്നത്.
മുനിഷ്കാന്ത്, സുഭാഷ് സെല്‍വം, രാജേഷ് മാധവന്, ഗൗതമി നായര്‍, അമൃത, അബ്ദുള്‍ ലീ, വിന്‍സു റേച്ചല്‍, രാകേഷ് ഉഷാര്‍, സാവിത്രി, മരുതുപാണ്ടിയന്‍, ചിത്തിരസേനന്‍, അരുണ്‍, വിഘ്നേശ്വര്‍ എന്നിവരടങ്ങുന്ന ഒരു വലിയ താരനിര തന്നെ സീരീസില്‍ അണിനിരക്കുന്നുണ്ട്.
ഒരു പട്ടണത്തില്‍ നടക്കുന്ന വിചിത്രമായ ഒരു കുറ്റകൃത്യം സബ് ജയിലിനെ ആകെ കുഴപ്പത്തിലാക്കുന്നു. ടൈറ്റില്‍ സൂചിപ്പിക്കുന്ന പോലെ തന്നെ ഒരു കോമഡി ത്രില്ലര്‍ സീരീസ് ആണ് അണിയറയില്‍ ഒരുങ്ങുന്നത്.
കമ്മട്ടം, ഇന്സ്പെക്ഷന് ബംഗ്ലാവ്, കാസര്‍ഗോഡ് എംബസി, എന്നി ഹിറ്റ് സീരിസിന് ശേഷം ഉള്ള ഒറിജിനല്‍ സീരീസ് ആണ് കാക്കി സര്‍ക്കസ്.
''കോമഡിയും ത്രില്ലറും ഫാന്റസിയും ഒത്തുചേരുന്ന ഈ കഥ എന്നെ ഏറെ ആവേശഭരിതനാക്കി എന്ന് സീരീസിന്റെ സംവിധായകന് അമീന് ബാരിഫ് പറഞ്ഞു.'' ''ZEE5 & പ്രൊഡക്ഷന്‍ നല്കിയ പൂര്‍ണ്ണ പിന്തുണയാണ് ഈ സീരീസ് പൂര്‍ത്തിയാക്കാന്‍ എന്നെ സഹായിച്ചിരിക്കുന്നത്. ഞാന്‍ ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് കാക്കി സര്‍ക്കസ് ചെയ്യ്തിരിക്കുന്നത്.കോമഡിയും ത്രില്ലറും ഒരു പോലെ ചേര്‍ത്തിരിക്കുന്ന സീരീസ് പ്രേക്ഷകര്‍ സ്വീകരിക്കും എന്ന് ഉറപ്പാണെന്ന്'' മുനിഷ്കാന്ത് കൂട്ടിച്ചേര്‍ത്തു.
'കാക്കി സര്‍ക്കസ്' തമിഴിലും മലയാളത്തിലുമുള്ള ZEE5ന്റെ ഒറിജിനല്‍ സീരിസിന്റെ പട്ടികയിലേക്ക് പ്രേക്ഷകരിലേക്ക് ഏപ്രില്‍ 10ന് എത്തുകയാണ്. 'കാക്കി സര്‍ക്കസ്' വ്യത്യസ്തമായ ഒരു കാഴ്ചാനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുമെന്ന് ഉറപ്പാണ്.
Online PR - CinemaNewsAgency.Com