CNA
ഷാര്‍ജ:
എമിനന്റ് മീഡിയയുടെ ബാനറില്‍ നിര്‍മ്മിച്ച് പ്രശസ്ത ചലച്ചിത്ര സംവിധായിക ഡോ. കൃഷ്ണ പ്രിയദര്ശന് ഗാനരചന, സംഗീതം എന്നിവ നിര്‍വ്വഹിച്ച് സംവിധാനം ചെയ്ത ഓണം സ്പെഷ്യല്‍ മ്യൂസിക്കല്‍ വീഡിയോ 'കടലിനക്കരെ ഒരു ഓണം' റിലീസായി.
പ്രേക്ഷകശ്രദ്ധ നേടിയ ഒരു ശ്രീലങ്കന്‍ സുന്ദരി ഇന്‍ അബുദാബി, റിലീസിനൊരുങ്ങുന്ന ആലി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായികയാണ് ഡോ. കൃഷ്ണ പ്രിയദര്ശന്.
മ്യൂസിക്കല്‍ വീഡിയോയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത് ആമീറും കോറിയോഗ്രാഫി സുനിത നോയലുമാണ്. ഗാനം ആലപിച്ചത് അര്നിറ്റാ വില്യംസ്, പ്രോഗ്രാമിംഗ്- രാമചന്ദ്രന് ആര്, പ്രൊഡക്ഷന്‍ കണ്ട്രോള്- കളരിക്കല്സ് ബിസിനസ് എസ്റ്റാബ്ളിഷ്മെന്റ് LLC ഷാര്‍ജ, ചമയം- സജീന്ദ്രന് പുത്തൂര്‍.
പ്രശസ്ത നര്‍ത്തകിയും നൃത്ത ഗുരുവുമായ സുനിത നോയല്‍ പ്രധാന വേഷത്തിലെത്തുമ്പോള്‍ കോമഡി ഉത്സവ് ഫെയിം ഡാന്‍സര്‍ റിസ മരിയ, സുനിത നോയലിന്റെ ശിഷ്യ തെരേസ എന്നിവരും ഒപ്പം സുനിത നോയലിന്റെ നൃത്ത വിദ്യാര്‍ത്ഥികളും അഭിനയിക്കുന്നു.
അല്‍ മഹാത്ത ഷാര്‍ജ, അബുദാബി, ഉം അല്‍ ക്വയിന്‍ എന്നിവിടങ്ങളിലായി ചിത്രീകരിച്ച വീഡിയോ, മാനസികമായും ശാരീരികമായും ബൗദ്ധികമായും വെല്ലുവിളികള്‍ നേരിടുന്നവരെ എല്ലാതരം ആഘോഷങ്ങളിലും പങ്കെടുപ്പിക്കണമെന്നും അത് അത്തരക്കാര്‍ക്ക് പകരുന്നത് ശ്രേഷ്ഠമായ പ്രോത്സാഹനമാണന്നുമുള്ള ഉദാത്തമായ സന്ദേശവും ഉള്‍ക്കൊള്ളുന്നു.
മ്യൂസിക്കല്‍ വീഡിയോയുടെ പി ആര് ഒ- അജയ് തുണ്ടത്തില്‍.
Online PR - CinemaNewsAgency.Com