സി എന്‍ എ-
ആലപ്പുഴ:
കുട്ടനാടിന്റെ പരിസ്ഥിതി രാഷ്ട്രീയം പറയുന്ന ചിത്രമാണ് 'കാക്കപ്പോള'. കൊച്ചിയുടെ താരങ്ങള്‍ എന്ന ചിത്രത്തിനു ശേഷം എന്‍.എന്‍. ബൈജു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം, കുട്ടനാട്, ചിത്രാഞ്ജലി സ്റ്റുഡിയോ എന്നിവിടങ്ങളിലായി പൂര്‍ത്തിയാകും. ശ്രീവീനസ് ഫിലിംസിന്റെ ബാനറില്‍ സതീഷ് ടി.ആര്, ടി. വേണുകുമാര്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് പ്രദീപ് ശിവശങ്കരന് തിരക്കഥ എഴുതുന്നു. ക്യാമറ ബിനു ജോര്‍ജ്, ഗാനരചന ഡി.ബി. അജിത്ത്, അജേഷ് ചന്ദ്രന്, സംഗീതം ജോസി ആലപ്പുഴ, ആലാപനം എം.ജി. ശ്രീകുമാര്‍, ടോം സെബാസ്റ്റ്യന്‍, സുബാഷ് ചന്ദ്രന്. അസോസിയേറ്റ് ഡയറക്ടര്‍ ശാലിനി എസ്. ജോര്‍ജ്, കല രാജേഷ് ചിറപ്പാട്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ക്ലെമന്റ് കുട്ടന്, സ്റ്റില്‍സ് സുഭാഷ് മിഴി.
ദേവന്, ശാന്തികൃഷ്ണ, ജയന് ചേര്‍ത്തല, സുനില്‍ സുഗത, രാജേഷ് കോബ്രാ, വിനു സോപാനം, ജയന് അമ്പൂരി, ഷാജി പണിക്കര്‍, രതീഷ് സാരംഗി, ശരത് വെള്ളായണി, അബിജോയ്, വേണു അമ്പലപ്പുഴ, കനകലത, സീമ ജി. നായര്‍, ദീപിക, ഗാത്രി വിജയ്, അഖില അനില്‍ കുമാര്‍, ബിന്ദു ശ്രീഹരി, ആശാ നായര്‍, ശോഭനായര്‍, ജാനകി ദേവി, സഞ്ജയ് രാജ്, ഷിഫ ഫാത്തിമ, നെയ്ന, ആദി ലക്ഷ്മി, എന്നിവര്‍ അഭിനയിക്കുന്നു.
തേക്ക് പാട്ടിന്റെയും, ഞാറ്റു പാട്ടിന്റെയും, കൊയ്ത്തുപാട്ടിന്റെയും, ജീവതാളം നെഞ്ചോട് ചേര്‍ത്ത്, കായലോരത്ത് താമസിച്ചിരുന്ന ഒരു ജനത നമുക്കുണ്ടായിരുന്നു.ഇവരുടെ പുതിയ തലമുറ, ഹോംസ്റ്റേകള്‍ അണിയിച്ചൊരുക്കി, കായലിന് അതിരിട്ട് വിദേശ ടൂറിസത്തിന് വാതില്‍ തുറന്ന് കൊടുത്തപ്പോള്‍ തീരദേശത്തെ ആശ്രയിച്ച കര്‍ഷക തൊഴിലാളികള്‍ക്ക് തീരങ്ങള്‍ നഷ്ടപ്പെട്ടു. ഇതിനിടയില്‍ ഗ്രാമത്തിലെ സ്കൂളും, കുട്ടികളും, അദ്ധ്യാപകരും അതിജീവനത്തിന്റെ കണ്ടല്ചെടികളുമായി, തീരങ്ങള്‍ സംരക്ഷിക്കാന്‍ എത്തുന്നു. കുട്ടനാടിന്റെ ഈ മാറിയ മുഖം അവതരിപ്പിക്കുകയാണ് കാക്കപ്പോള എന്ന ചിത്രം. പിആര്‍ഒ- അയ്മനം സാജന്.