CNA
കൊച്ചി:
കൊലപാതകങ്ങളും പീഡനങ്ങളും തുടര്‍ക്കഥയാവുന്ന കൊച്ചു കേരളത്തില്‍ മറന്നുപോകുന്ന ചില കുടുംബ ബന്ധങ്ങളുടെ കഥ പറയുകയാണ് 'കാലം പറഞ്ഞ കഥ - സിറ്റി ട്രാഫിക്...'
കൈനിറയെ പണം വരുമ്പോള്‍ ആഡംബര ജീവിതത്തില്‍ മതിമറന്ന് ജീവിക്കുന്ന ചില കുടുംബബന്ധങ്ങള്‍...
പണമില്ലാത്തതിന്റെ പേരില്‍ മറ്റുള്ളവരുടെ മുന്നില്‍ പ്രതാപം നഷ്ടപ്പെടാതെ ജീവിക്കാന്‍ മുഖംമൂടി ധരിക്കുന്ന ചില ജന്മങ്ങള്...
ആത്മാഭിമാനമാണ് ഇവരുടെ ഏറ്റവും വലിയ സമ്പത്ത്...
കുടുംബത്തിന്റെ ആത്മാഭിമാനം കാത്തുസൂക്ഷിക്കാന്‍ വിദേശത്ത് കടമെടുത്ത് ജീവിക്കുന്ന ഒരു പിതാവിന്റെയും ഭാര്യയുടെയും മക്കളുടെയും കഥയാണ് 'കാലം പറഞ്ഞ കഥ...'
ഒടുവില്‍ ദുരന്തം ആകുമ്പോള്‍ നാടിനെ ഞെട്ടിച്ച 6 കൊലപാതക കഥയായി മാറുന്നു.
കൊല്ലം ജില്ലയുടെ അഭിമാന കൂട്ടായ്മയായ കരുനാഗപ്പള്ളി നാടകശാല കാരുണ്യത്തിന്റെ പുതിയ കയ്യൊപ്പ് ചാര്‍ത്തിയാണ് സിനിമയുടെ തുടക്കം കുറിക്കുന്നത്.
റിട്ടയേഡ് അധ്യാപകനും കഴിഞ്ഞ 59 വര്‍ഷമായി കൊല്ലം അശ്വതി ഭാവന എന്ന പേരില്‍ നാടകസമിതി നടത്തുന്ന കരുനാഗപ്പള്ളി കൃഷ്ണന്‍കുട്ടിയാണ് ഈ സിനിമയുടെ ചുക്കാന്‍ പിടിക്കുന്നതും കഥാ തിരക്കഥാ സംഭാഷണം ഒരുക്കുന്നതും.
നാടിനെ ഞെട്ടിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലപാതകമാണ് ഇങ്ങനെയൊരു കഥയ്ക്ക് രൂപം നല്കാന് കാരണമായത്.
ഏതു കുടുംബത്തിനും സംഭവിക്കാവുന്ന ഈ കഥയ്ക്ക് പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടും എന്ന പ്രതീക്ഷയോടെ കരുനാഗപ്പള്ളി നാടകശാല കൂട്ടായ്മ രംഗത്തു വന്നിരിക്കുന്നത്.
ടെലിവിഷന്‍ മേഖലയിലൂടെയും ഒ.എന്‍.വി കുറുപ്പിന്റെ 'കുഞ്ഞേടത്തി ചിലപ്പോള്‍ പെണ്‍കുട്ടി' എന്ന മലയാള സിനിമയുടെയും സംവിധായകനായ പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'കാലം പറഞ്ഞ കഥ - സിറ്റി ട്രാഫിക്'.
മോഹന്‍ലാലിന്റെ 'പുലിമുരുകന്' എന്ന സൂപര്‍ഹിറ്റ് ചിത്രത്തിലെ 'കുട്ടിപ്പുലി മുരുകന്' അജാസ് നായകന് ആകുന്ന ചിത്രമാണ് ഇത് എന്നത് എടുത്തു പറയേണ്ട പ്രത്യേകതയാണ്.
വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, രാജീവ് ആലുങ്കല്‍, മുരുകന് കാട്ടാക്കട, സ്വാമി അശ്വതി തിരുനാള്‍, ശ്രീകുമാര്‍ ഇടപ്പോണ്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് എസ് പി വെങ്കിടേഷിന്റെ മകന് എസ് പി ഗോപാല്‍ വെങ്കിടേഷ്, അജയ് രവി എന്നിവര്‍ ചേര്‍ന്നു സംഗീതം നല്കിയിരിക്കുന്നു.
ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണ് പത്തിലെ വിധികര്‍ത്താവ് സിത്താര കൃഷ്ണകുമാറും, സൂര്യനാരായണനും, ദീപു എം, അരിസ്റ്റോ സുരേഷ്, എസ്പി വെങ്കിടേഷിന്റെ ചെറുമകന് വി എ ഹരികൃഷ്ണന്, പിന്നണിഗായകനായ സീറോ ബാബുവിന്റെ മകന് കെ.ബി സുല്‍ഫി ബാബു പാടുന്ന 6 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്.
വിനോദ് ജി. മധു ഛായാഗ്രഹണവും, സ്പോട്ട് എഡിറ്റ്- വിഷ്ണു ഗോപിനാഥ്, എഡിറ്റിംഗ്- കണ്ണന്, ഫൈനല്‍ എഡിറ്റിംഗ്- ജോജി, സ്പെഷ്യല്‍ എഫക്ട്- ഷിബു, സൗണ്ട് മിക്സിങ്- ആനന്ദ് ബാബു, ആക്ഷന്‍- ബ്രൂസിലി രാജേഷ്, നൃത്ത സംവിധാനം- കിരണ്‍ മാസ്റ്റര്‍, ജിതിന് വെള്ളിമന, പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രകാശ് ചുനക്കര, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഷാനവാസ് കമ്പികീഴില്‍, അസോസിയേറ്റ് ഡയറക്ടേഴ്സ്- സതീഷ് കലാഭവന്‍, മെഹര്‍ ഖാന് ചേന്നല്ലൂര്‍, ചമയം- ദിലീപ് പന്മന, നിശ്ചലച്ഛയാഗ്രഹണം- അബാ മോഹന്‍, ഷാല്‍ വിസ്മയ, കലാ സംവിധാനം- ഹരീഷ് പത്തനാപുരം, സന്തോഷ് പാപ്പനംകോട്, കോസ്റ്റ്യൂമര്‍- റജുലാല്, മോഹനന് അടൂര്‍.
അജാസിന്റെ നായികയാകുന്നത് ഏഷ്യാനെറ്റ് - മഞ്ജു ഡാന്‍സ് ഡാന്‍സ് തുടങ്ങി ഒട്ടേറെ പരമ്പരകളില്‍ ബാലതാരം ആയിട്ട് വന്ന Dr. സാന്ദ്രയാണ്.
ഇവരെ കൂടാതെ ജയന് ചേര്‍ത്തല, ശിവജി ഗുരുവായൂര്‍, കൊല്ലം തുളസി, അരിസ്റ്റോ സുരേഷ്, അനീഷ് രവി, ജയലാല്‍, കോബ്ര രാജേഷ്, അറുമുഖന് ആലപ്പുഴ, പ്രജീവ് ജീവ, കലാഭവന്‍ സതീഷ് ഗോവിന്ദ്, നിഷ സാരംഗ്, ലക്ഷ്മി പ്രസാദ്, ജീജ സുരേന്ദ്രന്, കുടശ്ശനാട് കനകം, രത്നമ്മ ബ്രാഹ്മ മുഹൂര്‍ത്തം, ഭാവന രാഹുല്‍, രശ്മി അനില്‍, അബ്ബാ മോഹന്‍, കരുനാഗപ്പള്ളി കൃഷ്ണന്‍കുട്ടി, ജിതിന് ശ്യാം കൃഷ്ണ, പോണാല്‍ നന്ദകുമാര്‍ തുടങ്ങിയ പ്രമുഖരും ഒട്ടേറെ പുതുമുഖങ്ങളും നാടക സാംസ്കാരിക കലാകാരും കൊല്ലം ജില്ലയിലുള്ള രാഷ്ട്രീയ മത നേതാക്കന്മാരും അഭിനയിക്കുന്നുണ്ട്.
'കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക്...' 2026 ഫെബ്രുവരി 6 തിയേറ്ററിലെത്തും.
Online PR - CinemaNewsAgency.Com