CNA
കൊച്ചി:
മെഗാസ്റ്റാര്‍ മമ്മൂട്ടി, വിനായന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന് കെ. ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവല്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസായി.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.
ജിഷ്ണു ശ്രീകുമാറും ജിതിന് കെ ജോസും ചേര്‍ന്നാണ് തിരക്കഥ രചിച്ചത്.
ദുല്ഖര്സല്മാന് നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'കുറുപ്പ്' എന്ന സൂപര്‍ ഹിറ്റ് ചിത്രത്തിന്റെ കഥ ഒരുക്കിയ ജിതിന് കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ സിനിമയാണ്.
തെക്കന്‍ തിരുവിതാംകൂറിലെ രൗദ്ര ഭാവമുള്ള പ്രതിഷ്ഠ ആരാധിക്കപ്പെടുന്ന ദേവീ ക്ഷേത്രങ്ങളിലെ ഉത്സവ ചടങ്ങുകളില്‍ ഒന്നാണ് 'കളങ്കാവല്‍'.
യുദ്ധ കളത്തില്‍ ദേവി അസുരനെ നിഗ്രഹിക്കുന്നതിന്റെ പ്രതീകാത്മക ചടങ്ങാണിത്.
'കളങ്കാവല്‍' എന്ന ചിത്രത്തിന്റെ കഥാപരിസരവും നാഞ്ചി നാട് ഉള്‍പ്പെട്ട പഴയ തിരുവിതാംകൂര്‍ പ്രദേശമാണ്. സിനിമ ചിത്രീകരിച്ചതും ഈ പ്രദേശങ്ങളിലാകുമെന്നാണ് അറിയാല്‍ കഴിഞ്ഞത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം- ഫൈസല്‍ അലി, ചിത്രസംയോജനം- പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍- സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- അരോമ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഷാജി നടുവില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബോസ്, മേക്കപ്പ്- അമല്‍ ചന്ദ്രന്, വസ്ത്രാലങ്കാരം- അഭിജിത്ത് സി, സ്റ്റില്‍സ്- നിദാദ്, പബ്ലിസിറ്റി ഡിസൈന്‍സ്- ആന്റണി സ്റ്റീഫന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- വിഷ്ണു സുഗതന്, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ട്രൂത് ഗ്ലോബല്‍ ഫിലിംസ്.
Online PR - CinemaNewsAgency.Com