CNA
കൊച്ചി:
ശ്രീനാഥ് ഭാസി, പ്രതാപ് പോത്തന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, തേയോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ അജി ജോണ്‍ പുത്തൂര്‍ നിര്‍മ്മിച്ച് ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത 'വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, പ്രശസ്ത ചലച്ചിത്ര സംവിധായകരായ സിബി മലയില്‍, ബി ഉണ്ണികൃഷ്ണന്, ജീത്തു ജോസഫ്, സലാം ബാപ്പു, ദിലീഷ് പോത്തന്, ജോണി ആന്റണി, ബേസില്‍ ജോസഫ്, ജിസ് ജോയി, അജയ് വാസുദേവ് തുടങ്ങിയവരുടെ സോഷ്യല്‍ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.
മാര്‍ച്ച് മാസം തിയേറ്ററുകളിലെത്തുന്ന ഈ ചിത്രത്തില്‍ സുധീഷ്, കോട്ടയം നസീര്‍, ടിനി ടോം, ശ്രീകുമാര്‍, എ കെ വിജുബാല്‍, ശ്രീലക്ഷ്മി ശ്രീകുമാര്‍, വനിത കൃഷ്ണചന്ദ്രന്, ബേബി നന്ദന തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. കലവൂര്‍ രവികുമാറിന്റേതാണ് രചന.ആല്‍ബി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഔസേപ്പച്ചന് സംഗീതം പകരുന്നു.
എഡിറ്റര്‍- മനോജ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സജി കോട്ടയം, കലാസംവിധാനം- ബോബന്, മേക്കപ്പ്- റോഷന്, കോസ്റ്റ്യൂംസ്- അജി ആലപ്പുഴ, സ്റ്റില്‍സ്- സന്തോഷ് അടൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബിനു കൃഷ്ണന് ഹരിപ്പാട്, സൗണ്ട്മിക്സിംഗ്എം ആര് രാജാകൃഷ്ണന്, ഡി ഐ(കളറിസ്റ്റ്) രമേഷ് (ലാല്‍ മീഡിയ).
കുടുംബ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കലവൂര്‍ രവികുമാറിന്റെ തികച്ചും വ്യത്യസ്തമായ പ്രമേയം, കുട്ടികള്‍ക്കും, കുടുംബങ്ങള്‍ക്കും തിയേറ്ററില്‍ കണ്ട് ആസ്വദിക്കാവുന്ന വിധത്തില്‍ തന്നെയാണ് ഫാസില്‍ മുഹമ്മദ് ചിത്രം അവതരിപ്പിക്കുന്നത്.
മൂവി സോണ്‍ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ വിനു ശ്രീധര്‍ ഈ ചിത്രം തിയേറ്ററുകളിലെത്തിക്കുന്നു.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com