CNA
മുംബൈ :
പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ കല്യാണ്‍ ജ്വല്ലേഴ്സ് INCA (ഇന്ത്യന്‍ നാഷണല്‍ സിനി അക്കാദമി) അവാര്‍ഡുകളുടെ ആദ്യ പതിപ്പ് ഏപ്രില്‍ 16ന് മുംബൈ നിതാ അംബാനി കള്‍ച്ചറല്‍ സെന്‍ട്രറില്‍ നടന്നു.
12 ഇന്ത്യന്‍ ഭാഷകളെ ഉള്‍പ്പെടുത്തി മികച്ച ചിത്രങ്ങള്‍ ഉള്‍പ്പെടെ വിവിധ പ്രധാന കാറ്റഗറികളില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
മലയാളത്തില്‍ നിന്ന് 'ലോക: ചാപ്റ്റര്‍ വണ്‍ - ചന്ദ്ര' മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടി.
നിവിന്‍ പോളി(സര്‍വ്വം മായ) മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.
കല്യാണി പ്രിയദര്ശന് (ലോക) മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡൊമിനിക് അരുണ്‍ (ലോക) മികച്ച സംവിധായകനായി, ഷാജി കുമാര്‍ (തുടരും) മികച്ച സിനിമാറ്റോഗ്രാഫറായി, റിയ ഷിബു (സര്‍വ്വം മായ) മികച്ച പുതുമുഖ നടിയായി അവാര്‍ഡ് നേടി.
മറ്റൊരു ശ്രദ്ധേയമായ നേട്ടമായത്, മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍ സല്മാന് (കാന്ത) മികച്ച തമിഴ് നടനുള്ള അവാര്‍ഡ് സ്വന്തമാക്കി.
കരണ്‍ ജോഹര്‍, റാണ ദഗ്ഗുബാട്ടി, ശ്രിയ സരണ്‍ എന്നിവര്‍ അവതാരകരായി എത്തിയതും ചടങ്ങിന് കൂടുതല്‍ ഭംഗി കൂട്ടി.
പി ആര് ഒ- എ എസ് ദിനേശ്, മനു ശിവന്.
Online PR - CinemaNewsAgency.Com