CNA
കൊച്ചി:
ശ്രീനാഥ് ഭാസി, ഫെമിന ജോര്‍ജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യന് സംവിധാനം ചെയ്യുന്ന 'കറക്കം' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
മോളിവുഡിലേക്ക് തുടക്കം കുറിച്ച് ക്രൗണ്‍ സ്റ്റാര്‍സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ കിംബര്‍ലി ട്രിനിഡെട്, അന്‍കുഷ് സിംഗ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അഭിറാം രാധാകൃഷ്ണന്, സിദ്ധാര്‍ഥ് ഭരതന്, ജീന്‍ പോള്‍ ലാല്‍, പ്രവീണ്‍ ടി. ജെ, മണികണ്ഠന് ആചാരി, ബിജു കുട്ടന്, മിഥൂട്ടി, ഷോണ്‍ റോമി,
ലെനാസ് ബിച്ചു, ശാലു റഹിം, വിനീത് തട്ടില്‍, മനോജ് മോസസ്, കെയിന്‍ സണ്ണി, ശ്രാവണ്‍, വിഷ്ണു രഘു തുടങ്ങിയവരും അഭിനയിക്കുന്നു.
അമാനുഷികമായ സംഭവവികാസങ്ങളും, ഹൊറര്‍ കോമഡിയും നിറഞ്ഞ ഒരു ചിത്രമാണ് 'കറക്കം' എന്ന സൂചനയാണ് ടൈറ്റില്‍ മോഷന്‍ പോസ്റ്ററിലുള്ളത്.
കഥാ പശ്ചാത്തലം കൊണ്ട് വ്യത്യസ്തമായ ഈ ചിത്രത്തിലൂടെ മലയാള സിനിമക്ക് രണ്ട് പുതിയ നിര്‍മ്മാതാക്കളെയാണ് ലഭിക്കുന്നത്.
ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ എന്നും ശ്രദ്ധ നേടുന്ന മലയാള സിനിമ ലോകത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും തങ്ങളുടെ ബാനറായ ക്രൗണ്‍ സ്റ്റാര്‍സിന്റെ മലയാള സിനിമ ലോകത്തേക്കുള്ള ആദ്യ ചുവടുവെപ്പ് മാത്രമാണ് 'കറക്ക'മെന്നും, ഇനിയും പല ജോണറുകളിലുള്ള ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു.
നിപിന് നാരായണന്, സുഭാഷ് ലളിത സുബ്രഹ്മണ്യന്, അര്ജുന് നാരായണന് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
അന്‍വര്‍ അലി, വിനായക് ശശികുമാര്‍, മു രി, ഹരീഷ് മോഹനന് എന്നിവരുടെ വരികള്‍ക്ക് സാം സി എസ് സംഗീതം പകരുന്നു.
ഛായാഗ്രാഹണം- ബബ്ലു അജു, എഡിറ്റര്‍- നിതിന്‍ രാജ് അരോള്‍, കഥ- ധനുഷ് വര്‍ഗീസ്, കലാസംവിധാനം- രാജേഷ് പി. വേലായുധന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- റിന്നി ദിവാകര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- പ്രശോഭ് വിജയന്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- മോഹിത് ചൗധരി, വസ്ത്രാലങ്കാരം- മെല്‍വി ജെയ്, മേക്കപ്പ്- ആര്.ജി. വയനാടന്‍, സഹ സംവിധായകന്- ജിതിന് സി എസ്, കൊറിയോഗ്രാഫി- ശ്രീജിത് ഡാന്‍സിറ്റി, വിഎഫ്എക്സ്- ഡി.ടി.എം. സ്റ്റുഡിയോസ്, സൗണ്ട് ഡിസൈന്‍- അരവിന്ദ്/എയൂഒ2, പ്രൊമോ എഡിറ്റിങ്- ഡോണ്‍ മാക്സ്, കാസ്റ്റിംഗ് ഡയറക്ടര്‍- ജീവ ജനാര്ദ്ദനന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- വിനോഷ് കൈമള്‍, മാര്‍ക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷന്‍- ഡോക്ടര്‍ സംഗീത ജനചന്ദ്രന്(സ്റ്റോറീസ് സോഷ്യല്‍), പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com