CNA
കൊച്ചി:
ഹാഫ് ലൈറ്റ് പ്രൊഡക്ഷന്‍സ്ന്റെ ബാനറില്‍ നന്ദു പാലക്കാട് നിര്‍മ്മിച്ച് സുനില്‍ പുള്ളോട് തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന 'കരിമി' എന്ന ഫാന്റസി ചിത്രത്തില്‍ പുതുമുഖം ആര്‍ദ്ര സതീഷ് നായികയാവുന്നു. ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട നിരവധി കഴിവുറ്റ അഭിനേതാക്കളും മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം ചിത്രത്തില്‍ അണിനിരക്കുന്നു.
കുട്ടികളുടെ ലോകത്തെയും അവരുടെ സ്വപ്നങ്ങളേയും ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം മലയാളത്തിലും തമിഴിലും ഒരുക്കുന്നു.
കുട്ടികള്‍ക്ക് ഇഷ്ടപെടുന്ന രീതിയില്‍ ഒരുക്കുന്ന ഈ സിനിമ, ബാല്യം മനസ്സില്‍ സൂക്ഷിക്കുന്ന എല്ലാത്തരം പ്രേക്ഷകരേയും ആകര്‍ഷിക്കുമെന്ന് നിസ്സംശയം പറയാം.
അത്ഭുതവും സാഹസികതയും, സൗഹൃദവും ചേര്‍ത്തൊരുക്കുന്ന 'കരിമി' എന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.
ഛായാഗ്രഹണം- ഐസക്ക് നെടുന്താനം, എഡിറ്റര്‍- പ്രഭുദേവ്, പ്രൊജക്റ്റ് ഡിസൈനര്‍- ദീപു ശങ്കര്‍, ആര്‍ട്ട്- കേശു പയ്യപ്പള്ളി, ബിജിഎം- അന്‍വര്‍ അമന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- അബീബ് നിലഗിരി, പ്രൊഡക്ഷന്‍ കോഡിനേറ്റര്‍- രാധാകൃഷ്ണന് പപ്പി, പോസ്റ്റര്‍- ഷനില്‍ കൈറ്റ് ഡിസൈന്‍, പി ആര് ഒ- എ എസ് ദിനേശ്, മനു ശിവന്.
Online PR - CinemaNewsAgency.Com