CNA
കൊച്ചി:
പ്രശാന്ത് മുരളിയെ നായകനാക്കി ഡ്രീംസ് ഓണ്‍ സ്ക്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന 'കരുതല്‍' ഫെബ്രുവരി ആറിന് പ്രദര്‍ശനത്തിനെത്തുന്നു.
ഡല്‍ഹി മലയാളി ഐശ്വര്യ നന്ദന് നായികയാവുന്ന ഈ ചിത്രത്തില്‍ കോട്ടയം രമേശ്, സുനില്‍ സുഖദ, സിബി തോമസ്, ട്വിങ്കിള്‍ സൂര്യ, സോഷ്യല്‍ മീഡിയ താരം ആദര്‍ശ് ഷേണായി, വര്‍ഷ വിക്രമന് തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. തിരക്കഥയെഴുതിയ സാബു ജെയിംസ് തന്നെ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.
മൂന്ന് രാജ്യങ്ങളിയായി (ഇന്ത്യ, യുഎസ്ഐ, അയര്‍ലന്‍ഡ്) 'കരുതലി'ന്റെ ചിത്രീകരണം പൂര്‍ത്തിയായത്.
ഷൈജു കേളന്തറ, ജോസ് കൈപ്പാറേട്ട്, സ്മിനേഷ് എന്നിവരുടെ വരികള്‍ക്ക് ജോണ്സന് മങ്ങഴ സംഗീതം പകരുന്നു. പ്രസീത ചാലക്കുടി, പ്രദീപ് പള്ളുരുത്തി, കെസ്റ്റര്‍, ബിന്ദുജ പി ബി, റാപ്പര്‍ സ്മിസ് എന്നിവരാണ് ഗായകര്‍. എല്ലാം ഗാനങ്ങളും തന്നെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങില്‍ ആണ്.
ബിജിഎം- അനിറ്റ് പി ജോയി, ഡിഐ- മുഹമ്മദ് റിയാസ്, സോങ്ങ് പ്രോഗ്രാമിങ്- റോഷന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സ്റ്റീഫന്‍ ചെട്ടിക്കന്‍, എഡിറ്റര്‍- സന്ദീപ് നന്ദകുമാര്‍, അസോസിയേറ്റ് ഡയറക്ടര്‍- സുനീഷ് കണ്ണന്, അസോസിയേറ്റ് ക്യാമറാമാന്- വൈശാഖ് ശോഭന കൃഷ്ണന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സഞ്ജു സൈമണ്‍ മാക്കില്‍, കല- റോബിന് സ്റ്റീഫന്‍, കോപ്രൊഡ്യൂസേഴ്സ്- ശാലിന് ഷീജോ കുര്യന് പഴേമ്പള്ളിയില്‍, സ്റ്മാത്യു മാപ്ലേട്ട്, ജോ സ്റ്റീഫന്‍, ടോമി ജോസഫ്, കോര്‍ഡിനേറ്റര്‍- ബെയ്ലോണ്‍ അബ്രഹാം, മേക്കപ്പ്- പുനലൂര്‍ രവി, അസോസിയേറ്റ് മേക്കപ്പ്- അനൂപ് ജേക്കബ്, കോസ്റ്റ്യൂംസ്- അല്‍ഫോന്‍സ് ട്രീസ പയസ്, റെക്കോഡിസ്റ്റ്- രശാന്ത് ലാല്‍ മീഡിയ, ടൈറ്റില്‍- സത്യന്‍സ്, പരസ്യകല- ആര്‍ക്രീയേറ്റീവ്സ്, പി ആര് ഒ- എ എസ് ദിനേശ്,മനു ശിവന്.
Online PR - CinemaNewsAgency.Com