CNA
കൊച്ചി:
മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ പ്രീപ്രൊഡക്ഷനും, ചിത്രീകരണത്തിനും. പോസ്റ്റ് പ്രൊഡക്ഷനും വേണ്ടി വന്നിട്ടുള്ള 'കത്തനാര്' എന്ന ചിത്രത്തിന്റെ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധേയമായി.
കടമറ്റത്തു കത്തനാര് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയസൂര്യയുടെ ജന്മദിനം പ്രമാണിച്ചാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.
രൂപത്തിലും, വേഷത്തിലുമെല്ലാം ആരെയും അത്ഭുതത്തോടെ ആകര്‍ഷിക്കുന്ന ഒരു പോസ്റ്ററാണ് ഫസ്റ്റ് ലുക്ക് ആയി എത്തിയിരിക്കുന്നത്. കത്തനാര് എന്ന കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമായ ലുക്ക്. സമൂഹമാധ്യമങ്ങളില്‍ വലിയ തരംഗമായി മാറും എന്നതില്‍ തെല്ലും സംശയമില്ല.
ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍, ഗോകുലം ഗോപാലന് നിര്‍മ്മിക്കുന്ന ഈ ചിത്രം റോജിന്‍ തോമസ്സാണ് സംവിധാനം ചെയ്യുന്നത്.
വലിയ ജനപ്രീതി നേടിയ 'ഫിലിപ്സ് ആന്റ് മങ്കി പെന്‍', 'ഹോം' എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് റോജിന്‍ തോമസ്.
ചരിത്രത്തിന്റെ താളുകളില്‍ ഏറെ സ്ഥാനം പിടിച്ചിട്ടുള്ള ഫാന്റസി കഥയാണ് കടമറ്റത്തു കത്തനാറിന്റേത്.
പ്രശസ്തനായ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യ മാലയിലെ ഏറ്റവും ജനശ്രദ്ധ നേടിയ കഥയാണ് കടമറ്റത്തു കത്തനാര്.
മന്ത്രവാദവും, മാജിക്കുമൊക്കെയായി കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ ആകര്‍ഷിച്ചതാണ് കടമറ്റത്തു കത്തനാറിന്റെ കഥ.
കടമറ്റത്തച്ചന് എന്ന പേരില്‍ അനശ്വര നടന് പ്രേം നസീര്‍ അഭിനയിച്ച ചിത്രവും. കടമറ്റത്തു കത്തനാര് എന്ന പേരില്‍ ഒരു ടി.വി. പരമ്പരയും ഉണ്ടായിട്ടുണ്ട്. അതിനൊക്കെ വലിയ സ്വീകാര്യത ലഭിച്ചത് ഈ കഥയോടുള്ള കൗതുകവും ആകാംക്ഷയുമാണ്.
ഈ കഥയാണ് ആധുനിക സാങ്കേതികവിദ്യകളുടേയും, മികച്ച അണിയറ പ്രവര്‍ത്തകരുടെയും പിന്‍ബലത്തോടെ സമീപകാല സിനിമയിലെ ഏറ്റം വലിയ മുതല്‍മുടക്കില്‍ ഗോകുലം മൂവീസ് ദൃശ്യാവിഷ്ക്കരണം നടത്തുന്നത്.
'കത്തനാര്' The wild soucer.
എന്ന ടാഗ് ലൈനോടെ യാണ് ഈ ചിത്രമെത്തുന്നത്.
അരങ്ങിലും അണിയറയിലും വലിയ കൗതുകങ്ങള്‍ സമ്മാനിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം.
ജയസൂര്യക്കു പുറമേ പ്രശസ്ത തെലുങ്കു താരം അനുഷ്ക്ക ഷെട്ടി, തമിഴ് താരംപ്രഭുദേവ, സാന്‍ഡി മാസ്റ്റര്‍, കുല് പ്രീത് യാദവ്, ഹരീഷ് ഉത്തമന്, നിധീഷ് ഭരദ്വാജ് ( ഞാന്‍ ഗന്ധര്വ്വന് ഫെയിം)
സനൂപ് സന്തോഷ്. വിനീത്, കോട്ടയം രമേശ്, ദേവികാ സഞ്ജയ് (മകള്‍ ഫെയിം)
കിരണ്‍ അരവിന്ദാക്ഷന് സുശീല്‍ കുമാര്‍, എന്നിവരും ഈ ചിത്രത്തിന്റെ പ്രധാന വേഷങ്ങളിലുണ്ട്.
ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷനുകള്‍ ബഹുഭൂരിപക്ഷവും വിദേശങ്ങളിലാണു നടക്കുന്നത്.
മൂന്നുവര്‍ഷത്തെ പ്രീ പ്രൊഡക്ഷനാണ് ഈ ചിത്രത്തിനു വേണ്ടി വന്നതെന്ന് സംവിധായകന് റോജിന്‍ തോമസ് പറഞ്ഞു.
മുപ്പതില്‍പ്പരം ഭാഷകളിലായി രണ്ടു ഭാഗങ്ങളിലായിട്ടാണ് ഈ ചിത്രം എത്തുന്നത്.
തിരക്കഥ- ആര്. രാമാനന്ദ്, സംഗീത സംവിധാനം- രാഹുല്‍ സുബ്രമണ്യം, ഛായാഗ്രഹണം- നീല്‍ ഡികുഞ്ഞ, എഡിറ്റിംഗ്- റോജിന്‍ തോമസ്, പ്രൊഡക്ഷന്‍ ഡിസൈന്‍- രാജീവ്, ആക്ഷന്‍- ജഗ്ജിന്‍ പാര്‍ക്ക്, കലൈ കിംഗ്സ്റ്റണ്‍, കലാസംവിധാനം- അജി കുറ്റിയാനി, രാം പ്രസാദ്.
മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈന്‍- ഉത്തരാ മേനോന്, വി.എഫ്.എക്സ്- പോയറ്റിക്സ്, വി.എഫ്.എക്സ് സൂപര്‍വൈസര്‍- വിഷ്ണുരാജ്,
വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ഹെഡ്- സെന്തില്‍ നാഥ്, കോ പ്രൊഡ്യൂസേര്‍സ്- ബൈജു ഗോപാലന്, വി.സി. പ്രവീണ്‍, എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍- കൃഷ്ണമൂര്‍ത്തി,
പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്സ്- സജി.സി. ജോസഫ്, ബാബുരാജ് മനിശ്ശേരി, പ്രൊഡക്ഷന്‍ കണ്ടോളര്- സിദ്ദു പനയ്ക്കല്‍.
- വാഴൂര്‍ ജോസ്.
Online PR - CinemaNewsAgency.Com