CNA
കൊച്ചി :
ഉണ്ണി ലാലു, സജിന്‍ ചെറുകയില്‍, അല്‍ത്താഫ് സലീം, വരുണ്‍ ധാര, സ്വാതി ദാസ് പ്രഭു തുടങ്ങിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനീല്‍ദേവ് സംവിധാനം ചെയ്യുന്ന 'കട്ടീസ് ഗ്യാങ്' ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു.
തമിഴില്‍ ഏറേ ശ്രദ്ധേയനായ യുവ നടന് സൗന്ദര് രാജന് അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രത്തില്‍ പ്രമോദ് വെളിയനാട്, മൃദുല്‍, അമല്‍രാജ് ദേവ്, വിസ്മയ തുടങ്ങിയവരും അഭിനയിക്കുന്നു.
ഓഷ്യാനിക്ക് സിനിമാസിന്റെ ബാനറില്‍ സുഭാഷ് രഘുറാം സുകുമാരന്‍ നിര്‍മ്മിച്ച് രാജ് കാര്‍ത്തിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
നിഖില്‍ വി നാരായണന് നിര്‍വ്വഹിക്കുന്നു.
എഡിറ്റര്‍- റിയാസ് കെ ബദര്‍, ഗാനരചന- റഫീഖ് അഹമ്മദ്, സംഗീതം- ബിജിബാല്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രാജ് കാര്‍ത്തി, പ്രൊഡക്ഷന്‍ കണ്ട്രോളര്-ശശി പൊതുവാള്, പ്രോജക്ട് ഡിസൈന്‍- രാജീവ് ഷെട്ടി, പ്രൊഡക്ഷന്‍ ഡിസൈനര്‍- ശ്രീനു കല്ലേലില്‍, മേക്കപ്പ്- ഷാജിപുല്‍പള്ളി, വസ്ത്രാലങ്കാരം- സൂര്യ, സ്റ്റില്‍സ്- ടി ആര് കാഞ്ചന്, പരസ്യക്കല- പ്രാണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാജീവ് ഷെട്ടി, റിയാസ് ബഷീര്‍, അസോസിയേറ്റ് ഡയറക്ടര്‍- സജില്‍ പി സത്യനാഥന്, രജീഷ് രാജന്, ആക്ഷന്‍- അനില്‍, കളറിസ്റ്റ്- ലിജു പ്രഭാകര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- സുരേഷ് മിത്രക്കരി, പ്രൊഡക്ഷന്‍ മാനേജര്‍- രാംജിത്ത്,
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com