Editor - MM Kamath
കൊച്ചി:
ഓണ്‍ഡിമാന്‍ഡ്സിന്റെ ബാനറില്‍ ഷാഹ്മോന്‍ ബി പരേലില്‍ കഥ, തിരക്കഥ, സംവിധാനം ചെയ്യുന്ന 'കെങ്കേമം' എന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.
വിജയ് ഉലകനാഥ് ആണ് കാമറ കൈകാര്യം ചെയ്യുന്നത്.
ചിത്രത്തില്‍ ഭഗത് മാനുവല്‍, ലെവിന്‍ സൈമണ്‍ ജോസഫ്, നോബി മാര്‍ക്കോസ്, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, കലാഭവന്‍ ഷാജോണ്‍, ധര്മജന്, അബു സലിം, മന്‍രാജ്, തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നൂ.
എഡിറ്റര്‍- ചിയാന്‍ ശ്രീകാന്ത്, മ്യൂസിക്- ദേവേഷ് ആര് നാഥ്, വരികള്‍- ഹരിനാരായണന്, ആര്‍ട്ട്- ജോസഫ് നെല്ലിക്കല്‍, മേക്കപ്പ്- വിപിന്‍ മോഹനന്, പരസ്യകല- ലിയോഫില്‍ കോളിന്‍സ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷറഫ് കരൂപ്പടന്ന, പി ആര് ഒ- എം കെ ഷെജിന്‍, അയ്മനം സാജന്.
മമ്മൂട്ടി ഫാന്‍സ്, മോഹന്‍ലാല്‍ ഫാന്‍സ്, ദിലീപ് ഫാന്‍സ്, പൃഥ്വിരാജ് ഫാന്‍സ് എന്നപേരില്‍ കൊച്ചിയില്‍ ജീവിക്കുന്ന 3 ചെറുപ്പക്കാരുടെ കഥയാണ് ഇത്. ബഡി മമ്മൂട്ടി ഫാനാണ്, ഡ്യൂഡ് മോഹന്‍ലാല്‍ ഫാനും. ജോര്‍ജ് സണ്ണി ലിയോണീ ഫാനുമാണ്. ചില സമയങ്ങളില്‍ അവര്‍തന്നെ ദിലീപ് ഫാനും പൃഥ്വിരാജ് ഫാനുമാകും.
തിയേറ്ററില്‍ പോയി കൂവാനും, കാശുവാങ്ങിയുള്ള പ്രമോഷനും ഇവര്‍ ചെയ്യും. അവരുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് കഥാസാരം.
ജോര്‍ജ് ഒരു ഡിസൈനറും സണ്ണി ലിയോണീ ഫാനുമാണ്, ബഡിക്കു സംവിധായകനാകാനുള്ള താല്‍പ്പര്യവും ഉണ്ട്. ചെറിയ എന്തൊക്കെയോ ഷോര്‍ട്ഫിലിം ചെയ്തിട്ടുണ്ട്. സിനിമയില്ലാത്ത ഇന്നത്തെ സാഹചര്യത്തില്‍ ജീവിക്കാന്‍ വേണ്ടി ചാരിറ്റി വീഡിയോ, ബ്ലോഗ്ഗ് തുടങ്ങി പലവഴികള്‍ തേടി, അവസാനം സിനിമ ചെയ്താല്‍ പിടിച്ചു നില്ക്കാം എന്ന വ്യാമോഹവുമായി ഇറങ്ങി പുറപ്പെടുന്ന ഇവര്‍ക്ക് മുന്പില് ഇവര്‍ കാണുന്നത്, തങ്ങള്‍ക്കു സിനിമയിലെ എല്ലാവരെയും അറിയാം എന്നതാണ്. അതായത് ഓണ്‍ലൈന്‍ / ഓഫ്ലൈന് മാര്‍കെറ്റിംഗിന്റെ ഭാഗമായി പ്രൊഡ്യൂസേഴ്സിനെയും, താരങ്ങളെയും, പ്രൊഡക്ഷന്‍ കണ്‍ട്രോളറുമ്മാരെയും, ഇവര്‍ക്ക് നേരിട്ട് അറിയാം, എന്ന ധൈര്യമാണ് ഇവരെ അതിലേക്കടിപ്പുന്നത്. യഥാര്‍ത്ഥമായി സിനിമ എന്താണെന്ന് പുറത്തു നിന്നും മാത്രം മനസ്സിലാക്കിയ ഇവരുടെ മുന്പില് സിനിമയിലേക്കിറങ്ങുമ്പോള്‍ കാത്തിരിക്കുന്നത് അവര്‍ ഒരിക്കലും ചിന്തിക്കാത്ത, ഇത് വരെ കാണാത്ത ഒരു സിനിമാ ലോകമാണ്. അതാണ് 'കെങ്കേമം' എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
എറണാകുളത്തും പരിസരത്തുമായി ഉടന്‍ 'കെങ്കേമത്തിന്റെ ചിത്രീകരണം ആരംഭിക്കും.
Online PR - CinemaNewsAgency.Com