CNA
കോഴിക്കോട് :
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും കോഴിക്കോട് യുനസ്കോ സാഹിത്യ നഗരവും സംയുക്തമായി കോഴിക്കോട് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ ആനക്കുളം സാംസ്കാരിക നിലയത്തിലെ ബാലന് കെ. നായര്‍ ഹോളില്‍ വെച്ച് വെള്ളിയാഴ്ച 09.01.2026 ന് ഉച്ചയ്ക്ക് 1മണിക്ക് സ്ക്രീനിങ്ങിന് തുടക്കമിട്ടു. പൊതു ജനത്തിനായ് തീര്‍ത്തും സൗജന്യമായ ചലച്ചിത്ര പ്രദര്‍ശനമാണ് ഈ ഒരു സംരംഭം കൊണ്ട് ഉദ്ദേശിക്കുന്നത്.
പ്രതിവാര സിനിമാ പ്രദര്‍ശനത്തിന്റെ ഉദ്ഘാടന കര്‍മ്മം ബഹുമാനപ്പെട്ട കോഴിക്കോട് മുന്‍സിപ്പല്‍ കോര്പ്പറേഷന് മേയര്‍ ഒ. സദാശിവന് നിര്‍വ്വഹിച്ചു.
ബഹുമാനപ്പെട്ട കോഴിക്കോട് മുന്‍സിപ്പല്‍ കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ എസ്സ്. ജയശ്രീ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കോഴിക്കോട് മേഖലാ കോ ഓര്‍ഡിനേറ്റര്‍ നവീന വിജയന്, മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ: പ്രജീഷ് തിരുത്തിയില്‍, അസി. ആരോഗ്യവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. പി.പി. പ്രമോദ് കുമാര്‍, സംവിധായകന് പ്രതാപ് ജോസഫ്, സാഹിത്യ നഗരം നോഡല്‍ ഓഫീസര്‍ സരിത എന്നിവര്‍ പങ്കെടുത്തു.
പ്രശസ്ത സംവിധായകന് സത്യജിത് റേയുടെ 'പഥേര്‍ പാഞ്ചാലി' ഉദ്ഘാടന ചിത്രമായി. 126 മിനിറ്റ് ദൈര്‍ഘ്യം (ഏകദേശം 2 മണിക്കൂര്‍) ഉള്ള ചിത്രം1955ല്‍ പുറത്തിറങ്ങിയ ഒരു ഇന്ത്യന്‍ ബംഗാളി ചലച്ചിത്രമാണ്.
പ്രസ്തുത പരിപാടിയില്‍ ഫിലിം സൊസൈറ്റി പ്രവര്‍ത്തകരടക്കം ചലച്ചിത്രമേഖലയുമായ് പ്രവര്‍ത്തിച്ച് വരുന്ന ധാരാളം ആളുകളും സിനിമാസ്വാദകരായ പൊതുജനങ്ങളും പങ്കെടുത്തു.
ഇന്ന് മുതല്‍ (09.01.2026) ആനക്കുളം സാംസ്കാരിക നിലയത്തില്‍ ബാലന് കെ.നായര്‍ ഹാളില്‍ സജ്ജീകരിച്ച തിയ്യേറ്ററില്‍ പ്രതിവാര സൗജന്യ ചലച്ചിത്ര പ്രദര്‍ശനം പൊതുജനത്തിനായ് സജ്ജമാക്കിയിട്ടുണ്ട്.
Online PR - CinemaNewsAgency.Com