കൊച്ചി :
കേരളത്തിലെ അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന അണ്ടര്‍ഗ്രൗണ്ട് ഹിപ്ഹോപ്പ് സംസ്കാരത്തിന് ആഗോള വേദി ഒരുക്കി ZEE5 അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ഒറിജിനല്‍ റിയാലിറ്റി സീരീസ് 'ഇന്‍ഡി കേരള അണ്ടര്‍ഗ്രൗണ്ട്' ഉടന്‍ വരുന്നു.
ഇതൊരു വെറും സംഗീത മത്സരം മാത്രമല്ല, കേരളത്തിലെ തെരുവുകളില്‍ നിന്നുള്ള യഥാര്‍ത്ഥ ശബ്ദങ്ങള്‍ക്ക് കരുത്ത് പകരുന്നതോടൊപ്പം മലയാളം ഹിപ്ഹോപ്പ് കലാകാരന്മാരുടെ അടുത്ത തലമുറയെ കണ്ടെത്താനും വളര്‍ത്താനുമുള്ള ഒരു സാംസ്കാരിക പ്ലാറ്റ്ഫോം കൂടിയാണ്.
സീ 5 ഒരുക്കുന്ന ഈ സംഗീത റിയാലിറ്റി മത്സരത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 10 അണ്ടര്‍ഗ്രൗണ്ട് ഹിപ്ഹോപ്പ് ആര്‍ട്ടിസ്റ്റുകള്‍ മാറ്റുരക്കും, അവസാനം 'കിംഗ് ഓഫ് ദി അണ്ടര്‍ഗ്രൗണ്ട്' പട്ടം നേടുന്ന കലാകാരന് മലയാളം ഹിപ്ഹോപ്പിന്റെ പുതിയ മുഖമായി ഉയരും.ഷോയിലെ യഥാര്‍ത്ഥ ഗാനങ്ങള്‍ സീ മ്യൂസിക് കമ്പനി (Zee Music Company) റിലീസ് ചെയ്യും.കേരളത്തിലെ വിവിധ ലൊക്കേഷനുകളില്‍ ചിത്രീകരിക്കുന്ന ഷോയ്ക്ക് വന്‍ പ്രേക്ഷക പിന്തുണ കിട്ടുമെന്ന കാര്യത്തില്‍ ഉറപ്പാണ്.
കേരളത്തിലെ പ്രമുഖ ഹിപ്ഹോപ്പ് ആര്‍ട്ടിസ്റ്റുകളായ ഡാബ്സി (Dabzee), ഇമ്പാച്ചി (Imbachi) എന്നിവര്‍ മെന്റര്‍മാരായി എത്തുമ്പോള്‍ MC Couper, പരിമള്‍ ഷൈസ് എന്നിവര്‍ ഗ്രൂമര്‍മാരായി മത്സരാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കും. നടിയും നര്‍ത്തകിയും കൊറിയോഗ്രാഫറുമായ ആതിര രാജീവ് ആണ് ഷോയുടെ അവതാരക.കേരളത്തിലെ യുവജനങ്ങള്‍ക്കിടയില്‍ ഹിപ്ഹോപ്പിന്റെ സ്വീകാര്യത കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അതിശയകരമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഹിപ്ഹോപ്പ് പ്രേക്ഷകരിലേക്കുള്ള വ്യാപകമായ സ്വാധീനവും കേരളത്തിലെ അണ്ടര്‍ഗ്രൗണ്ട് ഹിപ്ഹോപ്പ് കലാകാരന്മാര്ക്ക് വലിയ പ്രതീക്ഷയാണ് ZEE5 ഈ ഷോ വഴി നല്‍കിയിരിക്കുന്നത്.
മലയാള വിനോദരംഗത്ത് ഇതുവരെ കാണാത്ത രീതിയില്‍ സംഗീതവും സംസ്കാരവും കഥപറച്ചിലും ഒത്തുചേരുന്ന ഒന്നാണ് കേരള അണ്ടര്‍ഗ്രൗണ്ട് എന്ന് ZEE5യുടെ മാര്‍ക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയര്‍ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യര്‍ പറഞ്ഞു.
അടുത്ത തലമുറയിലെ ശബ്ദങ്ങള്‍ക്ക് വഴികാട്ടിയാകാനും, മികച്ച പ്രകടനങ്ങള്‍ കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണെന്ന് ഡാബ്സി പറഞ്ഞു.കേരള അണ്ടര്‍ഗ്രൗണ്ട് കലാകാരന്മാര്ക്ക് അവരുടെ യഥാര്‍ത്ഥ കഥകള്‍ അവതരിപ്പിക്കാനുള്ള വേദിയാണ്. മികച്ച പ്രതിഭകളെ കണ്ടെത്താന്‍ ഞാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് എന്ന് എംസി കൂപ്പര്‍ പറഞ്ഞു.
പ്രാദേശിക ഭാഷയിലൂടെ സംഗീതത്തിനെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കുന്ന ഇന്‍ഡി കേരള അണ്ടര്‍ഗ്രൗണ്ട് ഇന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് പരിമള്‍ ഷൈസ് കൂട്ടിച്ചേര്‍ത്തു.
റോ, ഫിയര്‍ലെസ്, ഓതന്റിക് അതാണ് ഇന്‍ഡി കേരള അണ്ടര്‍ഗ്രൗണ്ട്. സ്വന്തം കഥ ലോകത്തോട് പറയാനുള്ള ആഗ്രഹത്തില്‍ എത്തുന്ന ഒരുപാട് കലാകാരന്മാര് ഉണ്ട്, അവരുടെ സ്വപ്നങ്ങളില്‍ ഞങ്ങളും കൂടെ ഉണ്ട് എന്ന് ഇമ്പാച്ചി പറഞ്ഞു.
'കേരള അണ്ടര്‍ഗ്രൗണ്ട്' ഒരു റിയാലിറ്റി ഷോ എന്നതിലുപരി, കേരളത്തിലെ യുവതലമുറയുടെ ശബ്ദമായി മാറാനുള്ള സാധ്യത നമുക്ക് കാണാം. കാത്തിരിക്കാം ഇന്‍ഡി കേരള അണ്ടര്‍ഗ്രൗണ്ട് ZEE5 ഇല് മാത്രം.
Online PR - CinemaNewsAgency.Com