CNA
ചിറയിന്‍കീഴ്:
ജാഫര്‍ ഇടുക്കി 'വിജയന്' എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'കിടുക്കാച്ചി അളിയന്' എന്ന ചിത്രത്തിന്റെ ചിത്രീകരണം ചിറയിന്‍കീഴില്‍ ആരംഭിച്ചു.
കെ എം ബഷീര്‍ പൊന്നാനി കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം വര്‍ബ സിനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആര് രതീഷ് കുമാര്‍ നിര്‍മ്മിക്കുന്നു.
കാരക്കുണ്ട് കോളനിയില്‍ ഒരു ദിവസം നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്. മലബാറിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കുടുംബകഥ മുഴുവനായും ഹ്യൂമറിന്റെ മേമ്പടിയോടു കൂടിയാണ് പറഞ്ഞിരിക്കുന്നത്. ചിറയിന്‍കീഴ്, മുട്ടപ്പലം ഗ്രാമപഞ്ചായത്ത്, പരിസരപ്രദേശങ്ങളുമാണ് പ്രധാന ലൊക്കേഷന്‍. കോളനിയിലെ അടുത്തടുത്തുള്ള നിരവധി വീടുകളുടെ സെറ്റ് തന്നെ ഒരുക്കിയിരിക്കുകയാണ് ചിത്രത്തിനുവേണ്ടി നിര്‍മ്മാതാവ് രതീഷ് കുമാര്‍.
ഛായാഗ്രഹണം- പ്രദീപ് നായര്‍, എഡിറ്റിംഗ്- കപില്‍ കൃഷ്ണ, ആര്‍ട്ട് ഡയറക്ടര്‍- സുബൈര്‍ സിന്ദഗി, മേക്കപ്പ്- രാജേഷ് രവി, കോസ്റ്റ്യൂം- പ്രസാദ് നാരായണന്, പ്രൊജക്റ്റ് ഡിസൈനര്‍- രാജേഷ് നെയ്യാറ്റിന്‍കര, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷജിത്ത് തിക്കോടി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സുധി കെ സഞ്ജു, അസോസിയറ്റ് ഡയറക്ടര്‍- ജാഫര്‍ കുറ്റിപ്പുറം, നൗഷിദ് ആലിക്കുട്ടി, രശ്മി ടോമി.
മ്യൂസിക് & ബാഗ്രൗണ്ട് മ്യൂസിക്- സുരേഷ് നന്ദന്, സമദ് പ്രിയദര്‍ശിനി, കളറിസ്റ്റ്- സുരേഷ് എസ് ആര്, പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റുഡിയോ- ഫുള്‍ സ്ക്രീന്‍ സിനിമാസ്, കെജിഎഫ് സ്റ്റുഡിയോ. സ്റ്റില്‍സ്- അനു പള്ളിച്ചല്‍.
ജാഫര്‍ ഇടുക്കിക്ക് പുറമേ സുധീര്‍ കരമന, ടോണി, ഉണ്ണിരാജ, സലിംഹസന്, സുമിന്‍, ലത്തീഫ് കുറ്റിപ്പുറം, ഉണ്ണി നായര്‍, ജലീല്‍ തിരൂര്‍, റസാക് ഗുരുവായൂര്‍, സുചിത്ര നായര്‍, അന്‍സിബ ഹസന്, ലക്ഷ്മി പ്രിയ, കാമറൂണ്‍, ലതാ ദാസ്, കുളപ്പുള്ളി ലീല, നിതരാധ, ലക്ഷ്മി അനില്‍, മായ, നിമ്മി സുനില്‍, സോഫി ആന്റണി ബേബി ലാമിയ, തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
Online PR - CinemaNewsAgency.Com