CNA
കൊച്ചി:
കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിന്റെ പത്താമതു വാര്ഷികത്തോടുനുബന്ധിച്ച് നിര്‍മ്മിക്കുന്ന ആദ്യത്തെ (പ്രൊഡക്ഷന്‍ No:1) ചലച്ചിത്രത്തിന്റെ പോസ്റ്റര്‍ മലയാളത്തിന്റെ പ്രീയപ്പെട്ട നടനും കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് ചെയര്‍മാനുമായ മഹാനടന് മോഹന്‍ലാല്‍, വൈറ്റില അബാം സ്റ്റുഡിയോയില്‍ വെച്ച് നടന്ന ചടങ്ങില്‍ സംവിധായകന് മഹേഷ് നാരായണന് നല്കി പ്രകാശനം ചെയ്യ്തു.
സിനിമയിലെ പ്രമുഖ സംഘടനകളായ അമ്മ, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, മാക്ട, ഫെഫ്ക, ഫിലിം ചേംബര്‍ എന്നിവയുടെ സഹകരണത്തോടെ താര സംഘടന അമ്മയിലെ സജീവമായവരും, അല്ലാത്തവരുമായ കലാകാരന്മാരെഉള്ക്കൊള്ളിച്ച് വെള്ളിത്തിരയില്‍ അവരെ നിലനിര്‍ത്തണം എന്ന ലക്ഷ്യത്തില്‍ എടുക്കുവാന്‍ തീരുമാനിച്ച ആദ്യ (പ്രൊഡക്ഷന്‍ No:1) ചലച്ചിത്രത്തിന്റെ പോസ്റ്റര്‍ മലയാളത്തിന്റെ പ്രീയപ്പെട്ട നടനും കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് ചെയര്‍മാനുമായ ശ്രീ മോഹന്‍ലാല്‍ പ്രകാശനം ചെയ്യ്തത്.
സിനിമയില്‍ സാങ്കേതിക പ്രവര്‍ത്തകരായി ഛായാഗ്രഹണവും സംവിധാനവും അളഗപ്പന്. രചന & ക്രിയേറ്റീവ് ഡയറക്ടര്‍ രവീന്ദര്‍, സൗണ്ട് ഡിസൈന്‍- അരുണ്‍ വര്‍മ്മ, മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റ്യൂം ഡിസൈനര്‍- കുക്കു പരമേശ്വരന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഡിക്സണ്‍ പൊടുത്താസ്, അസോസിയേറ്റ് ഡയറക്ടര്‍മാര്‍- ബിബിന്‍ രവീന്ദര്‍, രാജീവ് രംഗന്, വിഎഫ്എക്സ് സംവിധായകന്- എസ് വി ദീപക്.
നടീനടന്മാര് ഒരേമനസ്സോടെ പങ്കാളികളാകുന്ന ഈ വലിയ സംരംഭം മലയാള സിനിമാ രംഗത്ത് നവ സിനിമാ സംസ്കാരത്തിനുള്ള നാന്ദികുറിക്കലാകും.
'ഒരു ചരിത്ര മുഹൂര്‍ത്തത്തിനാണ് ഈ ചലച്ചിത്രത്തിന്റെപോസ്റ്റര് റിലീസിലൂടെ മലയാള ചലച്ചിത്രലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്' എന്ന കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് CEOയും നടനുമായ രവീന്ദ്രന് പറഞ്ഞു.
Online PR - CinemaNewsAgency.Com