CNA
കൊച്ചി:
ബോബി.സഞ്ജയ് യുടെ കഥയില്‍ സൂരജ് വര്‍മ്മ സംവിധാനം ചെയ്യുന്ന ഒഫീഷ്യല്‍ ട്രയിലര്‍ പുറത്തിറങ്ങി.
നല്ല കുട്ടികള്‍ അല്ലേ? ഭംഗി മാത്രമല്ല, ഔചിത്യവും മര്യാദയുമൊക്കെയുള്ള കുട്ടികള്‍...
കണ്ടു പഠിക്കണം ഇവരെ നല്ല ചങ്കൂറ്റമുള്ള പെമ്പിള്ളേര് ...
എന്തായാലും എനിക്കിഷ്ടമായി ...
സുന്ദരിമാരായ രണ്ടു പെണ്‍കുട്ടികളുടെ നിറസാന്നിദ്ധ്യത്തെക്കുറിച്ച് നാട്ടുകാര്‍ക്കിടയിലെ കമന്റുകളാണിതൊക്കെ.
ഈ നാട്ടില്‍ ഒരു ബ്യൂട്ടി പാര്‍ലര്‍ നടത്താനെത്തുന്ന രണ്ടു പെണ്‍കുട്ടികളാണിവര്‍. ഉള്ളതെല്ലാം വിറ്റു പെറുക്കി എത്തിയതാണീ പെണ്‍കുട്ടികള്‍. അവര്‍ തന്നെ അതു വ്യക്തമാക്കിയിരിക്കുന്നു. ശാന്തമായ അന്തരീക്ഷത്തില്‍, സ്വസ്ഥ' മായി ഒരു സ്ഥാപനം നടത്തി ജീവിക്കാനിറങ്ങിത്തിരിച്ച രണ്ടു പെണ്‍കുട്ടികളാണിവര്‍.
എന്തായാലും അവര്‍ പ്രതീഷിച്ചതു പോലെ ശാന്തമായ അന്തരീക്ഷമായി തുന്നില്ല പിന്നീടവരുടെ ജീവിതം.. അപ്രതീഷിതമായ ചില സംഭവങ്ങള്‍ അവരുടെ ജീവിതത്തെ ഏറെ സംഘര്‍ഷഭരിതമാക്കി...
'കൊള്ള' എന്ന ചിത്രത്തിന്റെ ട്രയിലറിലൂടെ ഈ സംഭവങ്ങള്‍ കാട്ടിത്തരുന്നു.
ഏറെ ദുരൂഹതകള്‍ സമ്മാനിച്ചു കൊണ്ടുള്ളതാണ് ഈ ചിത്രം. രജീഷാ വിജയനും, പ്രിയാ വാര്യരുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൂര്‍ണ്ണമായും ത്രില്ലര്‍ മൂഡിലാണ് ഈ ചിത്രത്തിന്റെ അവതരണം.
വിനയ് ഫോര്‍ട്ട്, അലന്‍സിയര്‍, പ്രശാന്ത് അലക്സാണ്ടര്‍, ഷെബിന്‍ ഫ്രാന്‍സിസ്, ജിയോബേബി, പ്രേം പ്രകാശ്, വിനോദ് പറവൂര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജാസിം ജലാല്‍-നെല്‍സണ്‍ ജോസഫ് എന്നിവരുടേതാണ് തിരക്കഥ.
സംഗീതം- ഷാന്‍ റഹ്മാന്, ഛായാഗ്രഹണം- രാജ് വേല് മോഹന്‍, എഡിറ്റിംഗ്- അര്ജുന് ബെന്‍, കലാസംവിധാനം- രാഖില്‍, മേക്കപ്പ്- റോണക്സ് സേവ്യര്‍,
കോസ്റ്റ്യൂം ഡിസൈന്‍- സുജിത് സി.എസ്., ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- സനീഷ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷബീര്‍ മലവെട്ടത്ത്, എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍- രവി മാത്യു, കോ-പ്രൊഡ്യൂസര്‍- ലച്ചു രജീഷ്.
ഈ ചിത്രത്തിന്റെ ചിത്രീകരണത്തില്‍ രവി മാത്യ പ്രൊഡക്ഷന്‍സും സഹകരിക്കുന്നുണ്ട്.
രജീഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. രജീഷ് ഈ ചിത്രം നിര്‍മ്മിക്കുന്നു.
ജൂണ്‍ ഒമ്പതിന് ഈ ചിത്രം അയ്യപ്പന് മൂവീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.
- വാഴൂര്‍ ജോസ്.
Online PR - CinemaNewsAgency.Com