കൊച്ചി :
ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന 'കോട്ടയം ബെല്‍റ്റ്' എന്ന ചിത്രത്തിന് തുടക്കമായി.
കൊച്ചിയിലെ ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേരള സ്പോര്‍ട്ട്സ് കാര്യമന്ത്രി ഒ.ജെ. ജനീഷ് ടൈറ്റില്‍ പ്രകാശനം നടത്തിക്കൊണ്ടാണ് തുടക്കമായത്.
ചലച്ചിത്ര, സാമൂഹ്യ, കലാരംഗങ്ങളിലെ നിരവധിപ്പേരുടേയും അണിയറപ്രവര്‍ത്തകര്‍, ബന്ധു മിത്രാദികളുടേയും നിറ സാന്നിദ്ധ്യത്തിലായിരുന്നു ഈ ചടങ്ങ് അരങ്ങേറിയത്.

ഡ്രിം കാച്ചര്‍ പ്രൊഡക്ഷന്‍സ്, കൈലാഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി.ആര്. ഷംസുദ്ദീന്, വേണുഗോപാലകൃഷ്ണന് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
കിഴക്കന്‍ മലയോര ഗ്രാമത്തിലെ ക്രിസ്ത്യന്‍ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഫാമിലി ത്രില്ലറായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം.
ആളും അര്‍ത്ഥവും മനോബലവും കൊണ്ടും ആര്‍ക്കും പ്രതിരോധിക്കാന്‍ കഴിയാത്ത നാലു സഹോദരങ്ങളുടെ ജീവിത കഥയാണ് സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
നാം കണ്ടും കേട്ടുമറിഞ്ഞ കഥാപാത്രങ്ങളെ ഇവരിലൂടെ തികച്ചും റിയലസ്റ്റിക്കായി ഈ ചിത്രത്തിലൂടെ കാണാന്‍ കഴിയും.

ആസിഫ് അലിക്കു പുറമേ വിജയരാഘവന്, ഷൈന്‍ ടോം ചാക്കോ, ജഗദീഷ്, ശ്രുതി രാമചന്ദ്രന്, അശോകന്, ബോബി കുര്യന്, അലന്‍സിയര്‍, വിഷ്ണു അഗസ്ത്യ, ഫര്ഹാന് ഫാസില്‍, ശ്രീകാന്ത് മുരളി, പ്രേംപ്രകാശ്, വിനീത്, ജിനു ജോസഫ്, ചെമ്പില്‍ അശോകന്, രഞ്ജിത്ത് ശേഖര്‍, സാന്ദ്ര ചന്ദ്രന്, എയ്ക ദേവ്, നിധിന് പ്രസന്ന എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
തിരക്കഥ- സുരേഷ് ഗോപാലന്, ക്രിയേറ്റീവ് കോണ്ടി ബ്യൂട്ടര്‍- ബോബി സഞ്ജയ്.
ഗോവിന്ദ് വസന്തയുടേതാണു സംഗീതം.
ഛായാഗ്രഹണം- ബിനേന്ദ്ര മേനോന്, എഡിറ്റിംഗ്- സൂരജ് ഇ.എസ്., കലാസംവിധാനം- അജയന് മങ്ങാട്, കോസ്റ്റിയൂം ഡിസൈന്‍- സമീരാ സനീഷ്, സ്റ്റില്‍സ്- ബിജിത്ത് ധര്‍മ്മടം, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- സാഗര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജാവേദ്.
ജൂലായ് പതിനഞ്ചു മുതല്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴ, കൊച്ചി, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളിലായി പൂര്‍ത്തിയാകും.
- വാഴൂര്‍ ജോസ്.
Online PR - CinemaNewsAgency.Com