CNA
കൊച്ചി:
'ആലോകം Ranges of Vision', 'മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളില്‍' '(Dust Art Redrawn in Respiration) എന്നീ സ്വതന്ത്ര പരീക്ഷണ ചിത്രങ്ങള്‍ക്ക് ശേഷം ഡോക്ടര്‍ അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന 'കൃഷ്ണാഷ്ടമി: വേല book of dry leaves' എന്ന ചിത്രത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം പൂര്‍ത്തിയായി.
ഒന്‍പത് ചെറിയ ഷെഡ്യൂളുകളിലായിട്ടാണ് ചിത്രീകരണം പൂര്‍ണ്ണമാകുന്നത്.
പൂര്‍ണ്ണമായും ക്രൗഡ് ഫണ്ടിങ്ങിലൂടെ നിര്‍മ്മിക്കുന്ന ഈ സിനിമ വൈലോപ്പിള്ളി ശ്രീധരമേനോന്റെ 'കൃഷ്ണാഷ്ടമി' എന്ന കവിതയുടെ സിനിമാറ്റിക് വ്യാഖ്യാനമാണ്.
പ്രസിദ്ധ സംവിധായകന് ജിയോ ബേബി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സിനിമയില്‍ ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്.
വൈലോപ്പിള്ളി, അഭിലാഷ് ബാബു എന്നിവരുടെ വരികള്‍ക്ക് ഔസേപ്പച്ചന് ചിട്ടപ്പെടുത്തിയ പാട്ടുകളുടെ റിക്കോര്‍ഡിങും പൂര്‍ത്തിയായി. ഔസേപ്പച്ചന്, പി.എസ് വിദ്യാധരന്, ജയരാജ് വാര്യര്‍, ഇന്ദുലേഖ വാര്യര്‍, സ്വര്‍ണ്ണ തുടങ്ങിയവരാണ് ഗായകര്‍. പശ്ചാത്തല സംഗീതം- ഔസേപ്പച്ചന്, ഛായാഗ്രഹണം-
ജിതിന് മാത്യു, എഡിറ്റിംഗ്, സൗണ്ട് ഡിസൈനര്‍- അനു ജോര്‍ജ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ദിലീപ് ദാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജയേഷ് എല്‍ ആര്,
പ്രോജക്ട് ഡിസൈനര്‍- ഷാജി എ ജോണ്‍, മേക്കപ്പ്- ബിനു സത്യന്, കോസ്റ്റ്യൂംസ്- അനന്ത പത്മനാഭന്, സഹസംവിധാനം- മഹേഷ് മധു, ഹരിദാസ് ഡി
ലൈവ് സൗണ്ട്- ഋഷിപ്രിയന്‍, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com